ബിസ്മി കണക്ടിൽ ചിൽ ഔട്ട് കേരള
Friday 20 February 2026 12:11 AM IST
കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ എ.സി സെയിലായ 'ചിൽ ഔട്ട് കേരളയ്ക്ക്' പ്രമുഖ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽ ബിസ്മിയിൽ തുടക്കമായി. ലോകോത്തര ബ്രാൻഡുകളുടെ ഏറ്റവും പുതിയ 350ലധികം എ.സി മോഡലുകൾ, ആകർഷകമായ എക്‌സ്‌ചേഞ്ച് ഓഫറുകൾ, ഉറപ്പായ ഗിഫ്‌റ്റുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ബാങ്ക് കാർഡ് , പേപ്പർ ഫിനാൻസ് പർച്ചേസുകളിൽ 21,000 വരെ ഇൻസ്റ്റന്റ് ക്യാഷ്ബാക്കും എ.സി എക്‌സ്‌ചേഞ്ചുകളിൽ 8000 രൂപ വരെ എക്‌സ്‌ചേഞ്ച് ബെനിഫിറ്റ്‌സുമുണ്ട്. 7999 രൂപ മുതൽ റെഫ്രിജറേറ്ററുകൾ, ഒപ്പം 20,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസുമുണ്ട്. വേനൽ ചൂടിനെ നേരിടാൻ 1669 മുതൽ ഫാനുകൾ, 6459 രൂപ മുതൽ എയർ കൂളറുകൾ, തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. സ്മാർട്ട് ഫോണുകൾ 14,519 രൂപ മുതലും ലാപ്‌ടോപ്പുകൾ 33,999 രൂപ മുതലും പർച്ചേസ് ചെയ്യാം.