യൂണി. സ്ക്വാഷ് :എൽ.എൻ.സി.പി.ഇ ജേതാക്കൾ
Thursday 19 February 2026 10:57 PM IST
തിരുവനന്തപുരം: കേരള സർവകലാശാലാ ഇന്റർകോളജിയേറ്റ്ജ് വനിതാ സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ ചരിത്രത്തിലാദ്യമായി കിരീടം ചൂടി കാര്യവട്ടം ലക്ഷ്മിഭായ് നാഷണൽ കോളജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ. ഫൈനലിൽ മാർ ഇവാനിയോസ് കോളജിനെ അട്ടിമറിച്ചാണ് എൽ.എൻ.സി.പി.ഇ കിരീടം നേടിയത്. സംസ്ഥാന ചാമ്പ്യൻ സുഭദ്ര കെ. സോണി നയിച്ച ടീമിൽ ജുനാകി ഗോസ്വാമി, സാഗരിക ശരണ്യ, ശിവരഞ്ജിനി ആർ, അർണ സിംഗ് എന്നിവരായിരുന്നു മറ്റ് അംഗങ്ങൾ. പുരുഷ വിഭാഗത്തിൽ യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റ്‌സ് ചാമ്പ്യന്മാരായി. വിജയികൾ ടീമുകൾ അടുത്ത മാസം മുംബയ്‌യിൽ നടക്കുന്ന ഓൾ ഇന്ത്യ ഇന്റർ-യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ മത്സരിക്കും.