ദേശീയ ആർച്ചറി ടൂർണമെന്റ് സമാപിച്ചു
കൊച്ചി: തേവര എസ്.എച്ച് കോളേജ് ഗ്രൗണ്ടിൽ നടന്ന മൂന്നാമത് ദേശീയ റാങ്കിംഗ് ആർച്ചറി ടൂർണമെന്റ് സമാപിച്ചു. പുരുഷ റീക്കർവ് വിഭാഗത്തിൽ ബൊമ്മ ദേവരാജ ധീരജ് സ്വർണം നേടി. രാഹുൽ. ബി വെള്ളിയും മായങ്ക് കുമാർ വെങ്കലവും നേടി. വനിതകളുടെ റീക്കർവിൽ അങ്കിത ഭഗതിനാണ് സ്വർണം. സിമ്രാൻ കൗർ വെള്ളിയും ദീപിക കുമാരി വെങ്കലവും നേടി. പുരുഷ കോമ്പൗണ്ട് വിഭാഗത്തിൽ ഗണേഷ് മണിരത്നം സ്വർണം നേടിയപ്പോൾ ഋഷഭ് യാദവ് വെള്ളിയും കുണ്ടേല വെങ്കിടാതിരി വെങ്കലവും നേടി. കോമ്പൗണ്ട് വനിതാ വിഭാഗത്തിൽ അവനീത് കൗറിനാണ് സ്വർണം. ഫൈനൽ റൗണ്ടിൽ മെഡൽ മത്സരത്തിനിറങ്ങിയ ഒളിമ്പ്യന്മാരായ തരുൺ ദീപ് റോയ്, അതാനുദാസ്, ഭജൻ കോർ, പ്രവീൺ യാദവ്, ലോക ആർച്ചെറി ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത രാജ്യന്തര താരങ്ങളായ , അമൽ സൈനി, പ്രദമേഷ് ഭൂഗേഎന്നിവർ ഫൈനൽ റൗണ്ട് കാണാതെ പുറത്തായി . സമാപന സമ്മേളനവും സമ്മാനദാനവും ആർച്ചറി പ്രീമിയർ ലീഗ് ചെയർമാൻ അനിൽ കാമിനേനി നിർവ്വഹിച്ചു. ചടങ്ങിൽ കേരള ഒളിംപിക് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് പി.മോഹൻദാസ്, ആർച്ചറി അസോസിയേഷൻ ഓഫ് ഇൻഡ്യ ട്രഷറർ ഡോ.ജോറിസ് പൗലോസ്, ജോഷി പള്ളൻ സംസ്ഥാന അസ്സോസിയേഷൻ ഭാരവാഹികളായ പി. ഗോകുൽ നാഥ്, പന്മന മഞ്ജേഷ്, സജീവൻ. ജി,സന്തോഷ് എം.ആർ എന്നിവർ പങ്കെടുത്തു.