കെ.ടി.ഡി.സി ചെയർമാൻ പി.കെ.ശശി രാജിവച്ചു

Friday 20 February 2026 12:00 AM IST

പാലക്കാട്: നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെ, സി.പി.എം നേതാവ് പി.കെ.ശശി കെ.ടി.ഡി.സി ചെയർമാൻ സ്ഥാനം രാജിവച്ചു . ശശിയെ മാറ്റണമെന്ന് സി.പി.എം പാലക്കാട് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നും ആരുടെയും നിർബന്ധത്തിലല്ലെന്നും മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

സർക്കാരിനോ പാർട്ടിക്കോ എതിരെ ഒരു പരാമർശവും നടത്തിയിട്ടില്ല. ഇപ്പോഴും സി.പി.എമ്മുകാരനാണെന്നും ട്രേഡ് യൂണിയനിലുണ്ടെന്നും പറഞ്ഞു.