ഉദ്ഘാടനം

Thursday 19 February 2026 11:24 PM IST

പത്തനംതിട്ട : മാർത്തോമ്മ സെന്റർ ഫോർ റീ ഹാബിലിറ്റേഷൻ ആൻഡ് ഡെവലപ്‌മെന്റിന്റെ പ്രബോധന റീഹാബിലിറ്റേഷൻ ആൻഡ് വൊക്കേഷണൽ ട്രയിനിംഗ് സെന്റർ ഉദ്ഘാടനം ഇന്ന് നടക്കും. വൈകിട്ട് നാലിന് തെള്ളിയൂരിലെ കേന്ദ്രത്തിൽ നടക്കുന്ന സമ്മേളനം മലങ്കര മാർത്തോമ്മ സുറിയാനി സഭാ അദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്‌കോപ്പ അദ്ധ്യക്ഷത വഹിക്കും . സെക്രട്ടറി ഡോ. കെ.കെ ജോൺസൺ, ട്രഷറർ അഡ്വ. എബ്രഹാം മാത്യു പനച്ചമൂട്ടിൽ, ഡയറക്ടർ സുനിൽ മാത്യു, ഓഫീസ് സെക്രട്ടറി ലിബു മാത്യു വർഗീസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.