ശബരിമല സ്വർണക്കൊള്ള: കുറ്റപത്രം മാർച്ച് 31നകം

Friday 20 February 2026 12:00 AM IST

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ കുറ്റപത്രം മാർച്ച് 31നകം സമർപ്പിക്കാനാകുമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. സന്നിധാനത്തെ സ്വർണപ്പാളികളിൽ നിന്ന് ശേഖരിച്ച പുതിയ സാമ്പിളുകളുടെ സൂക്ഷ്മമായ ശാസ്ത്രീയ പരിശോധനയ്‌ക്ക് ജംഷഡ്പുരിലെ നാഷണൽ മെറ്റലർജിക്കൽ ലാബോറട്ടറി സമ്മതമറിയിച്ചെന്നും വ്യക്തമാക്കി. പരിശോധന എത്രയും വേഗം പൂർത്തിയാക്കാൻ ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് നിർദ്ദേശം നൽകി.

ജംഷഡ്‌പൂരിലെ ലബോറട്ടറിയിൽ എക്സ്റേ ഫ്ലൂറസൻസ് സ്പെക്ട്രോസ്കോപ്പി, പ്ലാസ്മ മാസ്സ് സ്പെക്ട്രോമെട്രി, ഒപ്ടിക്കൽ എമിഷൻ സ്പെട്രോസ്കോപ്പി എന്നീ പരിശോധനകളാണ് നടത്തേണ്ടത്. ഇവ സൗജന്യമായി ചെയ്യാമെന്നും വേഗത്തിൽ പൂർത്തിയാക്കാമെന്നും ലാബ് എസ്.ഐ.ടിയെ അറിയിച്ചിട്ടുണ്ട്. ദ്വാരപാലക ശില്പങ്ങളും ഡോർ ഫ്രെയിമുകളുമായി ബന്ധപ്പെട്ട് 30 ലോഹസാമ്പിളുകളും കട്ടിളപ്പാളി കേസിൽ 6 സാമ്പിളുകളുമാണ് ശേഖരിച്ചത്. കൊല്ലം വിജിലൻസ് കോടതിയുടെ കസ്റ്റഡിയിലുള്ള സാമ്പിളുകൾ ഉടൻ ലാബിന് കൈമാറും.

കേസിന്റെ വിചാരണയിലടക്കം നിർണായക തെളിവുകളാവുക ഇവയുടെ ശാസ്ത്രീയ പരിശോധനാ ഫലമായിരിക്കുമെന്ന് കോടതി വ്യക്തമാക്കി. തിരിമറി എത്രത്തോളമെന്ന് കൃത്യമായി വിലയിരുത്താനും സാധിക്കും.

പ്രതികൾ ഉപയോഗിച്ച ഫോണുകളുടെ കോൾ വിവരങ്ങൾ ലഭ്യമാക്കാൻ വോഡഫോൺ ഐഡിയ, ജിയോ, ബി.എസ്.എൻ.എൽ, എയർടെൽ കമ്പനികൾക്ക് അപേക്ഷ നൽകാൻ കോടതി അനുമതി നൽകി. സേവന ദാതാക്കൾ പരമാവധി വിവരങ്ങൾ ലഭ്യമാക്കണമെന്നും ഉത്തരവിട്ടു. ഡി.വി.ആർ, കോൾ ഡാറ്റാ അനാലിസിസ് റിപ്പോ‌ർട്ടും ലഭിക്കാനുണ്ട്. ഇതുകൂടി പരിശോധിച്ചാകും അന്തിമ റിപ്പോർട്ട്.അന്വേഷണ ഉദ്യോഗസ്ഥൻ എസ്. ശശിധരൻ, വിജിലൻസ് ആൻഡ് ചീഫ് സെക്യൂരിറ്റി ഓഫീസർ വി. സുനിൽകുമാർ എന്നിവർ കോടതിയിൽ നഹാജരായിരുന്നു. കോടതി സ്വമേധയാ എടുത്ത കേസ് വീണ്ടും മാർച്ച് 26ന് പരിഗണിക്കും.

കൊടിമരക്കേസിൽ

അന്വേഷണം തുടങ്ങി

ശബരിമല കൊടിമരത്തിലെ സ്വർണ്ണം തട്ടിയെടുത്തെന്ന കേസിൽ പ്രാഥമികാന്വേഷണം ആരംഭിച്ചതായി വിജിലൻസ് അറിയിച്ചു.തിരുവനന്തപുരം വിജിലൻസ് ഡിവൈ.എസ്.പി സി.എസ്. ഹരിയെ ഇതിനായി ചുമതലപ്പെടുത്തിയതായും അറിയിച്ചു. 30 ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് നൽകാൻ കോടതി നിർദ്ദേശിച്ചു.

ത​ന്ത്രി​ക്കെ​തി​രെ​ ​ശ​ക്ത​മായ തെ​ളി​വി​ല്ലെ​ന്ന് ​കോ​ട​തി

കൊ​ല്ലം​∙​ ​ശ​ബ​രി​മ​ല​ ​സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സു​ക​ളി​ൽ​ ​ത​ന്ത്രി​ ​ക​ണ്ഠ​ര​ര് ​രാ​ജീ​വ​ർ​ക്ക് ​എ​തി​രെ​ ​ശ​ക്ത​മാ​യ​ ​തെ​ളി​വ് ​ഹാ​ജ​രാ​ക്കാ​ൻ​ ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് ​ക​ഴി​ഞ്ഞി​ല്ലെ​ന്ന് ​കോ​ട​തി.​ ​ത​ന്ത്രി​ക്ക് ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​തീ​രു​മാ​ന​ങ്ങ​ളെ​ ​മ​റി​ക​ട​ക്കാ​ൻ​ ​ക​ഴി​യി​ല്ല.​ ​ആ​ചാ​ര​പ​ര​മാ​യ​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​മാ​ത്ര​മാ​ണ് ​ഉ​ത്ത​ര​വാ​ദി​ത്വം.​ ​ജാ​മ്യ​ ​ഉ​ത്ത​ര​വി​ലാ​ണ് ​പ​രാ​മ​ർ​ശം. ആ​രോ​ഗ്യ​ ​അ​വ​സ്ഥ​യും​ ​തു​ട​ർ​ ​ചി​കി​ത്സ​യും​ ​ക​ണ​ക്കി​ലെ​ടു​ക്കു​ന്നു.​ ​പ്ര​സി​ദ്ധ​നാ​യ​ ​ത​ന്ത്രി​ ​എ​ന്ന​ ​നി​ല​യി​ൽ​ ​പൂ​ജാ​വി​ധി​ക​ളും​ ​ആ​ചാ​ര​ങ്ങ​ളും​ ​അ​നു​ഷ്ഠി​ക്കേ​ണ്ട​തു​ണ്ടെ​ന്നും​ ​ഉ​ത്ത​ര​വി​ൽ​ ​പ​റ​യു​ന്നു.

പ​ത്മ​കു​മാ​റി​ന്റെ ജാ​മ്യം​:​ ​ഇ​ന്ന് ​വി​ധി ക​ട്ടി​ള​പ്പാ​ളി​ ​സ്വ​ർ​ണം​ ​അ​പ​ഹ​രി​ച്ച​ ​കേ​സി​ൽ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​മു​ൻ​ ​പ്ര​സി​ഡ​ന്റും​ ​എം.​എ​ൽ.​എ​യു​മാ​യ​ ​എ.​ ​പ​ത്മ​കു​മാ​റി​ന്റെ​ ​ജാ​മ്യാ​പേ​ക്ഷ​ ​വി​ധി​ ​പ​റ​യാ​നാ​യി​ ​ഇ​ന്ന​ത്തേ​ക്ക് ​മാ​റ്റി.​ ​ന​വം​ബ​ർ​ 20​ന് ​അ​റ​സ്റ്റി​ലാ​യി​ 90​ ​ദി​വ​സം​ ​പി​ന്നി​ട്ടി​ട്ടും​ ​കു​റ്റ​പ​ത്രം​ ​സ​മ​ർ​പ്പി​ക്കാ​ത്ത​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​സ്വാ​ഭാ​വി​ക​ ​ജാ​മ്യ​ത്തി​ന് ​അ​ർ​ഹ​നാ​ണെ​ന്ന് ​അ​പേ​ക്ഷ​യി​ൽ​ ​പ​റ​യു​ന്നു.​ ​ദ്വാ​ര​പാ​ല​ക​ ​ശി​ല്പ​ത്തി​ലെ​ ​സ്വ​ർ​ണം​ ​അ​പ​ഹ​രി​ച്ച​ ​കേ​സി​ൽ​ ​ഡി​സം​ബ​ർ​ 2​നാ​ണ് ​അ​റ​സ്റ്റ് ​രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

അ​ന്വേ​ഷ​ണം​ ​വ​ഴി​മു​ട്ടി​:​ ​ശോ​ഭാ​സു​രേ​ന്ദ്രൻ

ശ​ബ​രി​മ​ല​ ​സ്വ​ർ​ണ്ണ​ക്കൊ​ള്ള​ ​കേ​സി​ൽ​ ​മാ​സ​ങ്ങ​ൾ​ ​ക​ഴി​ഞ്ഞി​ട്ടും​ ​തൊ​ണ്ടി​മു​ത​ൽ​ ​പോ​ലും​ ​ക​ണ്ടെ​ത്താ​നാ​കാ​തെ​ ​എ​സ്.​ഐ.​ടി.​ ​അ​ന്വേ​ഷ​ണം​ ​വ​ഴി​മു​ട്ടി​യെ​ന്നും​ ​ഇ​നി​ ​സി.​ബി.​ഐ.​ ​അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ​ ​മാ​ത്ര​മേ​ ​സ​ത്യം​ ​ക​ണ്ടെ​ത്താ​ൻ​ ​ക​ഴി​യു​ക​യു​ള്ളു​വെ​ന്നും​ ​ബി​ജെ​പി​ ​സം​സ്ഥാ​ന​ ​ജ​ന.​ ​സെ​ക്ര​ട്ട​റി​ ​ശോ​ഭാ​ ​സു​രേ​ന്ദ്ര​ൻ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​അ​ന്വേ​ഷ​ണം​ ​സി.​ബി.​ഐ.​യ്ക്ക് ​കൈ​മാ​റാ​ൻ​ ​ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ടു. ​കേ​സി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ക്ക് ​പ​ങ്കു​ണ്ടോ​ ​എ​ന്നു​ള്ള​താ​ണ് ​ഇ​നി​ ​അ​റി​യാ​നു​ള്ള​ത്.​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​ചോ​ദ്യം​ ​ചെ​യ്യാ​ൻ​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​ത​യ്യാ​റാ​ക​ണം.​ ​സ്വ​ർ​ണ്ണ​കൊ​ള്ള​ ​അ​ന്വേ​ഷ​ണം​ ​അ​ട്ടി​മ​റി​ച്ച​ ​സം​സ്ഥാ​ന​സ​ർ​ക്കാ​രി​ന് ​വ​രു​ന്ന​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ജ​ന​ങ്ങ​ൾ​ ​മ​റു​പ​ടി​ ​ന​ൽ​കു​മെ​ന്നും​ ​ശോ​ഭാ​സു​രേ​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു.