പ്രതിഷേധ  യോഗം

Thursday 19 February 2026 11:25 PM IST

പ്രമാടം : പ്രമാടം മഹാദേവർ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന്റെ കെട്ടുകാഴ്ചയ്ക്കിടയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ സാമൂഹ്യവിരുദ്ധർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് സി.പി.എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പലജംഗ്ഷനിൽ പ്രതിഷേധ യോഗം ചേർന്നു. ഏരിയാ സെക്രട്ടറി ശ്യാംലാൽ ഉദ്ഘാടനം ചെയ്തു. പി.ആർ. സുകുമാരപണിക്കർ അദ്ധ്യക്ഷത വഹിച്ചു. കെ.എം.മോഹനൻ, കെ.ആർ. ജയൻ, എം. അനീഷ് കുമാർ അഖിൽ മോഹൻ, സി.സുമേഷ്, കെ. പ്രകാശ് കുമാർ, പി.എസ്. ഗോപി, എൻ. നവനിത്ത്, രാജേഷ് ആക്ളേത്ത് തുടങ്ങിയവർ പ്രസംഗിച്ചു. അക്രമത്തിന് നേതൃത്വം നൽകിയ എല്ലാ പ്രതികളെയും ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു.