സ്റ്റുഡന്റ് ഗൈഡൻസ് പ്രകാശനം
Friday 20 February 2026 12:26 AM IST
കരുനാഗപ്പള്ളി: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വഴികാട്ടിയായി കൊച്ചാലുംമൂട് ചാരിറ്റബിൾ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ഇറക്കുന്ന സ്റ്റുഡന്റ് ഗൈഡൻസ് ലക്ഷ്യം 2026 കൊല്ലം ജില്ലാ പഞ്ചായത്തംഗം ദീപാ രാമചന്ദ്രൻ കെ.സി.ഒ സീനിയർ അംഗം അബ്ദുൽ ലത്തീഫ് തുണ്ടിലിനു നൽകി പ്രകാശനം ചെയ്തു. നവാസ് തെക്കോട്ടിൽ അദ്ധ്യക്ഷത വഹിച്ചു. നൗഷാദ് കെ എസ്. പുരം സ്റ്റുഡന്റ് ഗൈഡൻസിനെ പരിചയപെടുത്തി. കുലശേഖരപുരം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇർഷാദ് ബഷീർ, വാർഡ് മെമ്പർമാരായ ഹരികുമാർ, ജയകുമാരി ഹരിക്കുട്ടൻ, ചിന്നു സുനിൽ, കെ.സി.ഒ അംഗങ്ങളായ അബ്ദുൽ റഹീം കാഞ്ഞിക്കൽ, നാസിം തയ്യിൽ, അഡ്വ. സജീബ്, രാജ, ബഷീർ സംഘപ്പുര എന്നിവർ സംസാരിച്ചു. അഷ്‌റഫ് ഷാ സ്വാഗതം പറഞ്ഞു.