ഒ. എൻ.വി അനുസ്‌മരണവും കവിതാലാപന മത്സരവും
Friday 20 February 2026 12:29 AM IST
കൊല്ലം: മണ്ഡളം ജംഗ്‌ഷൻ പബ്ലിക് ലൈബ്രറി ആൻഡ് റീഡിംഗ് റൂം നാളെ ലോകമാതൃഭാഷാ ദിനാചരണവും ഒ.എൻ.വി അനുസ്‌മരണവും നടത്തും. വൈകിട്ട് 5ന് ഒ.എൻ.വി കവിതകളുടെ ആലാപന മത്സരം നടക്കും . 6 ന് ഒ.എൻ.വി അനുസ്‌മരണം കൊറ്റങ്കര പഞ്ചായത്ത് പ്രസിഡന്റ് ഷേർളി സത്യദേവൻ ഉദ്‌ഘാടനം ചെയ്യും. പ്രസിഡന്റ് കെ. വിജയകുമാർ അദ്ധ്യക്ഷത വഹിക്കും. സമ്മേളനത്തിൽ എസ്. ശോഭന, മണി കെ.ചെന്താപ്പൂര്, പുന്തലത്താഴം ചന്ദ്രബോസ്, രാജപ്പൻ കേരളപുരം, എം. ഷംസുദ്ദീൻ, ബി. ഓമനക്കുട്ടൻ എന്നിവർ സംസാരിക്കും.തുടർന്ന് സമ്മാനദാനം. പത്രങ്ങളിൽ പ്രസിദ്ധീകരിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷാ സഹായി പംക്തികളുടെ റഫറൻസിന് ഗ്രന്ഥശാലയിൽ അവസരം ലഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.