സുഗ​മ​മായ ഗതാ​ഗ​തം ഉറപ്പാക്കും

Friday 20 February 2026 12:30 AM IST

കൊല്ലം: കിളി​കൊ​ല്ലൂർ കല്ലും​താഴം റെയിൽവേ മേൽപ്പാ​ല​ത്തി​ന്റേയും ബൈപ്പാസ് ആർ ഇ വാളി​ന്റേയും നിർമ്മാ​ണ​വു​മായി ബന്ധ​പ്പെട്ട് നാഷ​ണൽ ഹൈവേ അധി​കൃ​തർ കല്ലു​താഴം മുതൽ അയ​ത്തിൽ ജംഗ്ഷൻ വരെ​യുള്ള ബൈപാസ് റോഡ് അട​യ്ക്കു​ന്ന​തി​നാൽ സുഗമമായ ഗതാഗത മാർഗ ആവശ്യപ്പെട്ട് ബി​.ജെ.പി​ കി​ളി​കൊല്ലൂർ മണ്ഡലം കമ്മി​റ്റി​ കളക്ടർക്ക് നി​വേദനം നൽകി​. 28 നകം പുളി​യ​ത്ത്മുക്ക് - കല്ലു​താഴം റോഡ് ടാർ ചെയ്ത് സഞ്ചാ​ര​യോഗ്യമാക്കും, പാൽക്കു​ള​ങ്ങര ക്ഷേത്ര​ത്തിന് സമീ​പ​മുള്ള അണ്ടർപാ​സേജ് വഴി വാഹ​ന​ങ്ങൾ യഥേഷ്ടം കടന്നുപോകാനുള്ള സൗക​ര്യ​ങ്ങൾ ഉറ​പ്പാ​ക്കും, അയ​ത്തിൽ ജംഗ്ഷ​നിലെ അണ്ടർ പാസേജ് വഴി ഇരു​ഭാ​ഗ​ത്തേക്കും യാത്രാ​സൗ​ക​ര്യം ഏർപ്പെ​ടു​ത്താൻ ആവ​ശ്യ​മായ ട്രാഫിക് വാർഡർമാരെ നിയ​മിക്കും എന്നി​വർ കളക്ടർ ഉറപ്പു നൽകി​. ബി.​ജെ.​പി. സംസ്ഥാന കമ്മിറ്റി അംഗം അയ​ത്തിൽ അപ്പു​ക്കു​ട്ടൻ, കിളി​കൊ​ല്ലൂർ മണ്ഡലം കമ്മിറ്റി പ്രസി​ഡന്റ് അനീഷ് കുമാർ, ഏരിയ കമ്മിറ്റി ജന​റൽ സെക്ര​ട്ടറി ജ്യോതി​ദേവ് തുട​ങ്ങി​യ​വരാണ് നി​വേദനം നൽകി​യത്.