രഞ്ജിത്തിന് വൃക്ക നൽകാൻ ഭാര്യയുണ്ട്, പണമാണ് പ്രശ്നം

Friday 20 February 2026 12:36 AM IST

കൊല്ലം: രഞ്ജിത്തിന് വൃക്ക നൽകാൻ ഭാര്യ തയ്യാറാണങ്കിലും ചികിത്സാ ചെലവായ 15 ലക്ഷം രൂപ എങ്ങനെ കണ്ടെത്തുമെന്നറിയാതെ വിഷമിക്കുകയാണ് ഈ നിർദ്ധന കുടുംബം. കൊല്ലം പട്ടത്താനം അയത്തിൽ ഗംഗോത്രിയിൽ ആർ.രഞ്ജിത്ത് (34) രോഗബാധിതനായിട്ട് മൂന്നു വർഷത്തിലേറെയായി. പ്ലസ്ടുവും ഫുഡ് ആൻഡ് ബിവറേജസിൽ ഡിപ്ലോമയും നേടിയ രഞ്ജിത്ത് ഒരു കമ്പ്യൂട്ടർ ബിസിനസ് സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു. രോഗം ബാധിച്ചതോടെ ജോലിക്ക് പോകാൻ കഴിയുന്നില്ല.

മൂന്ന് വയസുള്ള മകൾക്കും ഭാര്യ അശ്വതി മോഹനുമൊപ്പം പാരിപ്പള്ളിയിൽ വാടകയ്ക്കാണ് താമസം. രഞ്ജിത്തിന് ഡയാലിസിസിനും മരുന്നുകൾക്കുമായി മാസം 20,000 രൂപയോളം വേണ്ടിവരും. വൃക്ക മാറ്റിവയ്ക്കാതെ നിവൃത്തിയില്ലെന്ന് കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞതോടെ ഭാര്യ വൃക്ക നൽകാൻ തയ്യാറായി. അപ്പോഴാണ് ആശുപത്രി ചെലവുകൾക്ക് മാത്രമായി 15 ലക്ഷത്തോളം രൂപ വേണമെന്നറിയുന്നത്. രഞ്ജിത്തിന് ഫെഡറൽ ബാങ്ക് പോളയത്തോട് ബ്രാഞ്ചിൽ അക്കൗണ്ടുണ്ട്. നമ്പർ: 14590100174121,ഐ.എഫ്.എസ്.സി: FDRL0001459. ഗൂഗിൾ പേ: 9895801345.