കേരളാ സ്റ്റോറി ഇഷ്ടമുള്ളവർ കാണട്ടെ: രാജീവ് ചന്ദ്രശേഖർ
Friday 20 February 2026 1:37 AM IST
ന്യൂഡൽഹി: കേരളാ സ്റ്റോറി സിനിമയുടെ രണ്ടാം ഭാഗം ഇഷ്‌ടമുള്ളവർ കണ്ടാൽ മതിയെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സിനിമയെ മുഖ്യമന്ത്രി വിമർശിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആവിഷ്‌കാര സ്വാതന്ത്ര്യത്തിൽ ഇരട്ടത്താപ്പ് പാടില്ല. ലൗ ജിഹാദിനെക്കുറിച്ച് സിനിമയെടുക്കുന്നത് തെറ്റല്ല. ഹമാസ് നേതാവിന് ആവിഷ്‌കാര സ്വാതന്ത്ര്യമുണ്ടെന്ന് പറഞ്ഞ ആളാണ് മുഖ്യമന്ത്രി. ലൗ ജിഹാദ് യാഥാർത്ഥ്യമാണ്. തങ്ങളുടെ വോട്ട് ബാങ്കിനെ ബാധിക്കുന്ന വിഷയമായതിന്റെ പേരിൽ സിനിമ എതിർക്കുന്നത് ശരിയല്ല. ഒരു സമുദായത്തെ പ്രീണിപ്പിക്കാൻ മൂക്കിന് താഴെ നടക്കുന്ന ലൗ ജിഹാദിനെ അവഗണിച്ചവരാണ് സിനിമയെ എതിർക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.