രാഷ്ട്രീയ വിവാദമുയർത്തി കേരള സ്‌റ്റോറി -2 ട്രെയിലർ

Friday 20 February 2026 1:41 AM IST

 വിമർശിച്ച് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്

 അനുകൂലിച്ച് ബി.ജെ.പി

തിരുവനന്തപുരം: കേരള സ്‌റ്റോറി സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ട്രെയിലർ വിവാദത്തിൽ. ട്രെയിലറിനെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും രൂക്ഷമായി വിമർശിച്ചു. ഇഷ്ടമുള്ളവർ സിനിമ കാണട്ടെയെന്ന് ബി.ജെ.പി പ്രതികരിച്ചു. ട്രെയിലർ സാമൂഹ്യമാദ്ധ്യങ്ങളിലും ചൂടുപിടിച്ച കമന്റുകൾക്ക് വഴിതുറന്നു.

കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ട സിനിമയെന്നാണ് പിണറായി വിജയന്റെ വിമർശനം. കേരളത്തോട് അസൂയ ഉള്ളവരാണ് സിനിമയ്ക്ക് പിന്നിലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കേരളത്തെ മോശമാക്കി കാണിക്കാനുള്ള ശ്രമങ്ങൾ അംഗീകരിക്കില്ല. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള സ്റ്റോറിയാണിതെന്ന് മന്ത്രി വി.ശിവൻകുട്ടിയുടെ പ്രതികരണം. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കേണ്ട സാഹചര്യമുണ്ടായാൽ നിയമ നടപടിക്ക് പോകും.

കേരളത്തെ ജാതിയുടെ പേരിൽ വിഭജിക്കാനുള്ള ഏതൊരു ശ്രമവും പരിഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഇത് ഐക്യത്തിനും സഹവർത്തിത്വത്തിനും പേരുകേട്ട കേരളത്തിന്റെ കഥയല്ല. നുണക്കഥയ്ക്ക് പിന്നിൽ സംഘപരിവാർ അജൻ‌ഡയെന്ന് കെ.സി. വേണുഗോപാൽ വിമർശിച്ചു.

അതേസമയം,​ ആവിഷ്‌കാര സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്നായിരുന്നു ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. പത്തുകൊല്ലമായി ഒരു സമുദായത്തിന്റെ വോട്ടിനുവേണ്ടി മുഖ്യമന്ത്രി മൗനം പാലിക്കുന്നു. കേരള സ്റ്റോറി ഇഷ്ട്ടമുള്ളവർക്ക് കാണാം. അത് അവരുടെ അവകാശമാണ്.

ബീഫിനോടുള്ള പ്രിയം മുതൽ ബീഫ് വിഭവങ്ങൾ വരെയാണ് ട്രോളായും കമന്റുകളായും സോഷ്യൽ മീഡിയയിൽ നിറഞ്ഞത്.

​വി​ശ​ദീ​ക​ര​ണം​ ​തേ​ടി ​ഹൈ​ക്കോ​ട​തി​

​'​ദി​ ​കേ​ര​ള​ ​സ്റ്റോ​റി​ 2​ ​-​ ​ഗോ​സ് ​ബി​യോ​ൺ​ഡ്"​ ​എ​ന്ന​ ​സി​നി​മ​യു​ടെ​ ​പ്ര​ദ​ർ​ശ​നാ​നു​മ​തി​ ​റ​ദ്ദാ​ക്ക​ണ​മെ​ന്ന​ ​ഹ​ർ​ജി​യി​ൽ​ ​ഹൈ​ക്കോ​ട​തി​ ​കേ​ന്ദ്ര​ ​ഫി​ലിം​ ​സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ​ ​(​സെ​ൻ​സ​ർ​)​ ​ബോ​ർ​ഡി​ന്റെ​ ​വി​ശ​ദീ​ക​ര​ണം​ ​തേ​ടി.​ ​നി​ർ​മ്മാ​താ​ക്ക​ളാ​യ​ ​സ​ൺ​ഷൈ​ൻ​ ​പി​ക്ചേ​ഴ്സി​നും​ ​നോ​ട്ടീ​സി​ന് ​നി​ർ​ദ്ദേ​ശി​ച്ചു.​വി​ദ്വേ​ഷ​ ​പ്ര​ചാ​ര​ണ​ത്തി​ലൂ​ടെ​ ​കേ​ര​ള​ത്തെ​ ​അ​പ​മാ​നി​ക്കു​ന്ന​താ​ണ് ​സി​നി​മ​യു​ടെ​ ​ഉ​ള്ള​ട​ക്ക​മെ​ന്ന് ​ആ​രോ​പി​ച്ച് ​ക​ണ്ണൂ​ർ​ ​ചി​റ്റാ​രി​പ്പ​റ​മ്പ് ​സ്വ​ദേ​ശി​ ​ശ്രീ​ദേ​വ് ​ന​മ്പൂ​തി​രി​ ​സ​മ​ർ​പ്പി​ച്ച​ ​ഹ​ർ​ജി​യി​ലാ​ണ് ​ന​ട​പ​ടി.​ഹ​ർ​ജി​ ​ചൊ​വ്വാ​ഴ്ച​ ​വീ​ണ്ടും​ ​പ​രി​ഗ​ണി​ക്കും.27​നാ​ണ് ​ചി​ത്ര​ത്തി​ന്റ​ ​റി​ലീ​സ് ​നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

വി​വി​ധ​ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​ ​സ്ത്രീ​ക​ളു​ടെ​ ​ക​ഥ​ ​പ​റ​യു​ന്ന​ ​സി​നി​മ​യ്‌​ക്ക് ​'​കേ​ര​ള​ ​സ്റ്റോ​റി​"​ ​എ​ന്ന് ​പേ​രി​ട്ട​ത് ​ബോ​ധ​പൂ​ർ​വ്വ​മാ​ണ്.​ഭീ​ക​ര​വാ​ദം,​നി​ർ​ബ​ന്ധി​ത​ ​മ​ത​പ​രി​വ​ർ​ത്ത​നം​ ​തു​ട​ങ്ങി​യ​വ​യെ​ ​കേ​ര​ള​വു​മാ​യി​ ​മാ​ത്രം​ ​ബ​ന്ധി​പ്പി​ക്കു​ന്ന​ത് ​സം​സ്ഥാ​ന​ത്തെ​ ​ജ​ന​ങ്ങ​ളെ​യാ​കെ​ ​അ​പ​മാ​നി​ക്കു​ന്ന​തി​നും​ ​വ​ർ​ഗീ​യ​ ​ചേ​രി​തി​രി​വി​നും​ ​കാ​ര​ണ​മാ​കു​മെ​ന്നാ​ണ് ​പ​രാ​തി.​

ന​ട​ന്ന​ ​സം​ഭ​വ​ങ്ങ​ളെ ആ​സ്‌​പ​ദ​മാ​ക്കി​:​ ​സം​വി​ധാ​യ​കൻ

കേ​ര​ള​ ​സ്റ്റോ​റി​ ​സി​നി​മ​യു​ടെ​ ​ര​ണ്ടാം​ ​ഭാ​ഗം​ ​ന​ട​ന്ന​ ​സം​ഭ​വ​ങ്ങ​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ചി​ത്രീ​ക​രി​ച്ച​താ​ണെ​ന്നും​ ​ക​ണ്ണ​ട​ച്ചാ​ൽ​ ​സ​ത്യം​ ​ഇ​ല്ലാ​താ​കി​ല്ലെ​ന്നും​ ​സം​വി​ധാ​യ​ക​ൻ​ ​കാ​മാ​ഖ്യാ​ ​നാ​രാ​യ​ൺ​ ​സിം​ഗ്.​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​അ​ട​ക്ക​മു​ള്ള​വ​രു​ടെ​ ​വി​മ​ർ​ശ​ന​ങ്ങ​ളോ​ട് ​പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​സി​നി​മ​യി​ലെ​ ​ഓ​രോ​ ​രം​ഗ​വും​ ​യാ​ഥാ​ർ​ത്ഥ​മാ​ണ്.​ ​ഇ​ത്ത​രം​ ​സം​ഭ​വ​ങ്ങ​ൾ​ ​എ​ല്ലാ​ ​ദി​വ​സ​വും​ ​വാ​ർ​ത്ത​ക​ളി​ൽ​ ​ഇ​ടം​ ​നേ​ടു​ന്നു.​ ​എ​ഫ്‌.​ഐ.​ആ​ർ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യു​ന്നു.​ 15​-20​ ​ന​ട​ന്ന​ ​സം​ഭ​വ​ങ്ങ​ളി​ൽ​ ​നി​ന്ന് ​പ്ര​ചോ​ദ​നം​ ​ഉ​ൾ​ക്കൊ​ണ്ടാ​ണ് ​സി​നി​മ​യെ​ടു​ത്ത​ത്.​ ​സി​നി​മ​യ്‌​ക്കാ​യി​ ​ന​ല്ല​ ​പ​ഠ​നം​ ​ന​ട​ത്തി.​ ​സ​മൂ​ഹ​ത്തി​ൽ​ ​സ​ത്യം​ ​പു​റ​ത്തു​കൊ​ണ്ടു​വ​രാ​നും​ ​ആ​ളു​ക​ളെ​ ​ബോ​ധ​വ​ത്ക​രി​ക്കാ​നും​ ​ച​ല​ച്ചി​ത്ര​കാ​ര​ൻ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ട്.​ ​പ്ര​ണ​യം​ ​ന​ടി​ച്ച് ​പെ​ൺ​കു​ട്ടി​ക​ളെ​ ​കെ​ണി​യി​ൽ​ ​വീ​ഴ്‌​ത്തി​ ​മ​തം​ ​മാ​റ്റാ​ൻ​ ​നി​ർ​ബ​ന്ധി​ക്കു​ന്ന​ത് ​തെ​റ്റാ​ണ്.​ ​അ​വ​ർ​ ​ഈ​ ​രാ​ജ്യ​ത്തി​ന്റെ​ ​ജ​ന​സം​ഖ്യാ​ശാ​സ്‌​ത്രം​ ​മാ​റ്റാ​ൻ​ ​ശ്ര​മി​ക്കു​ക​യാ​ണ്,​ ​അ​ത് ​സ​മൂ​ഹം​ ​അം​ഗീ​ക​രി​ക്കി​ല്ല.​ ​രാ​ജ്യ​ത്തി​നെ​തി​രെ​ ​ഗൂ​ഢാ​ലോ​ച​ന​ ​ന​ട​ക്കു​ന്നു.​ ​ക​ണ്ണു​ ​തു​റ​ന്ന് ​സ​ത്യം​ ​മ​ന​സി​ലാ​ക്ക​ണ​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​യോ​ട് ​അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു​വെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.