ജീവനക്കാർക്ക് പ്രൊമോഷൻ നൽകും: മന്ത്രി ഗണേശ്
Friday 20 February 2026 1:44 AM IST
മലപ്പുറം: കെ.എസ്.ആർ.ടി.സിയിൽ പരമാവധി പേർക്കും പ്രാെമോഷൻ നടപ്പാക്കുമെന്ന് മന്ത്രി കെ.ബി.ഗണേശ് കുമാർ. അടുത്ത ദിവസം തന്നെ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകും. നിർദ്ദേശം കെ.എസ്.ആർ.ടി.സി സി എം.ഡിക്ക് നൽകി കഴിഞ്ഞു. മലപ്പുറം കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് രണ്ടാം ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.