ശരീര സൗന്ദര്യമത്സര താരങ്ങളെ പൊലീസിലെടുക്കാൻ നീക്കം

Friday 20 February 2026 1:44 AM IST

കണ്ണൂർ: ശരീരസൗന്ദര്യ മത്സരത്തിൽ വിജയികളായ ചിത്തരേഷ് നടേശൻ,ഷിനു ചൊവ്വ എന്നിവർക്ക് ആർമ്ഡ് പൊലീസ് ഇൻസ്പെക്ടർ തസ്തികയിൽ ജോലി നൽകാൻ വീണ്ടും നീക്കം. നേരത്തെ കായികക്ഷമതാ പരീക്ഷയിൽ പരാജയപ്പെട്ട ഷിനുവിനും കായികപരീക്ഷയിൽ പങ്കെടുക്കാത്ത ചിത്തരേഷിനും വീണ്ടും അവസരം നൽകാനാണ് ‌ഡി.ജി.പിയുടെ ഉത്തരവ്. ഇരുവരും മുഖ്യമന്ത്രിക്ക് നൽകിയ നിവേദത്തെ തുടർന്നാണിത്. തിരുവനന്തപുരം എൽ.എൻ.സി.പി.ഇയിൽ വീണ്ടും രഹസ്യ കായിക പരീക്ഷ നടത്താനാണ് ഡി.ജി.പിയുടെ നിർദ്ദേശം. ലോക ശരീരസൗന്ദര്യ മത്സരത്തിലെ വിജയികളായ ഇരുവരും സി.പി.എം നേതാക്കളുമായി അടുപ്പം പുലർത്തുന്നവരാണെന്ന് ആരോപണമുണ്ട്.