സംരംഭക പരിശീലനം ഇന്ന് സമാപിക്കും

Saturday 21 February 2026 12:42 AM IST

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ലേക്ക്സൈഡ് ക്യാമ്പസിൽ നടക്കുന്ന സംരംഭകത്വ, നൈപുണ്യ വികസന പരിശീലന പരിപാടി ഇന്ന് സമാപിക്കും. സ്‌കൂൾ ഒഫ് ഇൻഡസ്ട്രിയൽ ഫിഷറീസ് ഡയറക്ടർ ഡോ. എൻ. മിനി ശേഖരൻ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. നബാർഡ് സഹായത്തോടെ സ്ഥാപിതമായ സെന്റർ ഒഫ് എക്‌സലൻസ് ഫോർ ഫുഡ് ഇന്നൊവേഷൻസ് ആൻഡ് സ്റ്റാർട്ടപ്പ് ഹബ്‌സ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്. സി ഫിഷ് ഡയറക്ടർ ഡോ. ജിൻസൺ ജോസഫ്, നബാർഡ് ജില്ലാ വികസന മാനേജർ അജീഷ് ബാലു, ജനശിക്ഷൺ സൻസ്ഥാൻ ഡയറക്ടർ കെ.ഡി. ആന്റണി, പ്രോഗ്രാം ഓഫീസർ സന്ധ്യ ആർ. പണിക്കർ എന്നിവർ സംസാരിച്ചു.