അക്ഷര കരോൾ സംഘടിപ്പിച്ചു

Saturday 21 February 2026 12:12 AM IST

ചോറ്റാനിക്കര: രാജ്യത്തിന്റെ 76-ാമത് റിപ്പബ്ലിക് വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കുരീക്കാട് ജനകീയ വായനശാലയുടെ ഉപസമിതിയായ ബാലവേദിയുടെ ആഭിമുഖ്യത്തിൽ അക്ഷര കരോൾ സംഘടിപ്പിച്ചു. എഴുത്തിടം ചെയർപേഴ്സൺ ജെസി ശ്രീധർ ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡന്റ് ജാന മരിയ ബോസ്കോ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അദ്വൈത ഹരികൃഷ്ണൻ സ്വാഗതം പറഞ്ഞു. ഭരണഘടനയുടെ ആമുഖം വായന, വിതരണം, ദേശഭക്തിഗാനങ്ങളുടെയും കവിതകളുടെയും ആലാപനം എന്നിവ നടന്നു. വായനശാല സെക്രട്ടറി എസ്. ഹരിദാസ്, രമ പ്രിൻസ്, എ.വി. കുര്യാക്കോസ്, എം.കെ. ജയകൃഷ്ണൻ, എൻ.കെ. സുബ്രഹ്മണ്യൻ, ജോൺ തോമസ് എന്നിവർ സംസാരിച്ചു.