ഡി പോളിൽ മെഗാ ജോബ് ഫെയർ
Saturday 21 February 2026 12:45 AM IST
അങ്കമാലി: ഡിപോൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ ജെറീസ് എഡ്യുകെയറിന്റെ നേതൃത്വത്തിൽ ഡിസ്റ്റ് പ്ലേസ്‌മെന്റ് സെല്ലിന്റെയും കോർപ്പറേറ്റ് റിലേഷൻസിന്റെയും സഹകരണത്തോടെ ‘ഉദ്യോഗ് മെഗാ ജോബ് ഫെയർ 2026’ സംഘടിപ്പിച്ചു. 50ൽ അധികം പ്രമുഖ കമ്പനികൾ പങ്കെടുത്ത ജോബ് ഫെയറിലേക്ക് 1000ൽ അധികം ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്തു. ജില്ലാ ഇൻഡസ്ട്രിയൽ സെന്ററിന്റെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ലിനോ ജോർജ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ജോണി ചാക്കോ മംഗലത്ത് അദ്ധ്യക്ഷത വഹിച്ചു. ജെറീസ് എഡ്യുകെയർ എം.ഡി ജെറി ജേക്കബ്, ജോസഫ് പോൾ. അൽഫ്രഡ് ആന്റണി എന്നിവർ നേതൃത്വം നൽകി.