ബാങ്കുകൾ വളരും: പി.ആർ. ശേഷാദ്രി

Saturday 21 February 2026 12:43 AM IST

കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ ഇൻസൈറ്റ് എക്‌സ് പരമ്പരയിൽ 'അതിരുകൾക്കപ്പുറം: പുതിയ വ്യാപാര സഖ്യങ്ങളുടെ കാലഘട്ടത്തിലെ ബാങ്കിംഗ്" വിഷയത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ പി.ആർ. ശേഷാദ്രി പ്രഭാഷണം നടത്തി. ശക്തവും ഉറച്ചതുമായ ബാങ്കിംഗ് സംവിധാനമാണ് രാജ്യത്തുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ബാങ്കുകൾ 30 വർഷം മുമ്പത്തേക്കാൾ 400 മടങ്ങ് വളർച്ചയാണ് നേടിയത്. 30 വർഷത്തിനകം വീണ്ടും 400 മടങ്ങാകുമെന്നും അദ്ദേഹം പറഞ്ഞു. കേരള മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റ് ഹരികുമാർ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റും പ്രോഗ്രാം ചെയറുമായ ദിലീപ് നാരായണൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി ലേഖ ബാലചന്ദ്രൻ നന്ദിയും പറഞ്ഞു.