ശബരിമല തന്ത്രിയെ അറസ്റ്റ് ചെയ്തത് എന്തിനെന്നു വ്യക്തമാക്കണം: രമേശ് ചെന്നിത്തല
തിരുവനന്തപുരം : ശബരിമലതന്ത്രിക്കെതിരെ എന്ത് തെളി വുണ്ടായിട്ടാണ് സ്വര്‍ണ്ണപ്പാളിമോഷണത്തില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കണമെന്നു കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ശബരിമല തന്ത്രിയെപ്പോലെയുള്ള ഒരാളെ അറസ്റ്റ് ചെയ്യുമ്പോള്‍ അതു എന്തിനാനാണ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തം പ്രത്യേക അന്വേഷണ സംഘത്തിനുണ്ടായിരുന്നു.
സിപിഎം നേതാക്കള്‍ സ്വര്‍ണ്ണ പ്പാളിമോഷണത്തില്‍ ജയിലില്‍ ആയപ്പോള്‍ അതില്‍ നിന്നും ജനശ്രദ്ധ തിരിച്ചു വിടാന്‍ വേണ്ടി ആയിരുന്നോ തന്ത്രിയുടെ അറസ്റ്റണ്ടായത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. യാതൊരു തെളിവും തന്ത്രിക്കെതിരെ ഇല്ല എന്നാണ് ജാമ്യം നല്‍കിക്കൊണ്ട് കോടതി പറഞ്ഞത്. തന്ത്രിയെ ജയിലില്‍ അടക്കുക എന്നത് സര്‍ക്കാരിന്റെ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായിരുന്നോ എന്ന് സംശയിക്കണമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.