ചലച്ചിത്ര മേള സമാപിച്ചു
Saturday 21 February 2026 12:53 AM IST
മുക്കം: മുക്കം നഗരസഭയും കേരള ചലച്ചിത്ര അക്കാഡമിയും സംയുക്തമായി മൂന്നുദിവസങ്ങളിലായി മുക്കം പി.സി തിയേറ്ററിൽ സംഘടിപ്പിച്ച മൂന്നാമത് മുക്കം ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ സമാപിച്ചു. ചടങ്ങിന്റെ ഉദ്ഘാടനവും മികച്ച ഷോർട്ട് ഫിലീമുകൾക്കുള്ള അവാർഡ് വിതരണവും ഡയറക്ടർ ആമിർ പള്ളിക്കൽ നിർവഹിച്ചു. അഡ്വ.കെ.പി ചാന്ദ്നി അദ്ധ്യക്ഷത വഹിച്ചു. സി.എ പ്രദീപ്കുമാർ, മനീഷ ഉള്ളാട്ടിൽ, കെ.പി ബിന്ദു, ഭവന വിനോദ്, റൈനീഷ് നീലാംബരി, ബിന്ദു രാജൻ, സത്യനാരായണൻ, പി.സി ഷിംജി, സുനിൽ മണാശ്ശേരി,എ.വി സുധാകരൻ, കെ.വി വിജയൻ കല്ലിങ്കൽ പ്രസംഗിച്ചു. കെ.വി വിജയൻ കല്ലിങ്കലിനെയും പി.സി ഷിംജിയെയും ആദരിച്ചു. വിവിധ പരിപാടികൾ നടന്നു.