ജനകീയ യാത്രയയപ്പ് നൽകി

Saturday 21 February 2026 12:56 AM IST
പടം.. ഷാഫി പറമ്പിൽ എം പി ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നു.

പേരാമ്പ്ര: കൂത്താളി എ.യു.പി.സ്കൂളിലെ പ്രധാന അദ്ധ്യാപകനായി 33 വർഷത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന ആദർശ് പുതുശ്ശേരിക്ക് കൂത്താളി എ.യു.പി.സ്കൂൾ പി.ടി.എ.യുടെ നേതൃത്വത്തിൽ ജനകീയ യാത്രയയപ്പ് നൽകി. ഷാഫി പറമ്പിൽ എം.പി. യാത്രയയപ്പും സ്കൂളിന്റെ 102-ാം വാർഷിക സമ്മേളനവും ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് തണ്ടോറ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. പി.കെ.ശ്രീധരൻ, ഇ.ടി. സത്യൻ, ഷീബ, ശ്യാമള ബാലകൃഷ്ണൻ, എം.എൻ. മണി, കെ.എം. ബാലകൃഷ്ണൻ , ശശി കിഴക്കൻ പേരാമ്പ്ര, ഇ.അഹമ്മദ് ഹാജി, കെ.എം.ഗോവിന്ദൻ, ഇ വിനോദൻ,സൂസി, സുധീർ, ആർ.കെ.മുനീർ എന്നിവർ പ്രസംഗിച്ചു. അർജുൻ സാരംഗി, ആഫിത് എന്നിവരെ ആദരിച്ചു.