വാർഷിക ജനറൽ ബോഡി യോഗം

Saturday 21 February 2026 12:58 AM IST
ജി.എസ്.ടി റീഫണ്ട് നടപടികൾ​ ത്വരിതപ്പെടുത്തണം​ ​ മാക്മ​

രാമനാട്ടുകര:​ മലബാർ ഏരിയ കോറുഗേറ്റഡ് ബോക്സ് മാനുഫാക്ചേഴ്സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം കേരള കോറുഗേറ്റഡ് ബോക്സ് മാനുഫാക്ചേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ​എ.എൻ ഹംസ ഉദ്ഘാടനം ചെയ്തു. സത്യൻ മലയത്ത് അ​ദ്ധ്യക്ഷത വഹിച്ചു. ലേബർ കോഡ് സെമിനാറിന് അഡ്വ : ബിനീത മുകുന്ദൻ നേതൃ​ത്വം നൽകി. പ്രദീപ്കുമാർ, വി.പി. അനീഷ് ക്ലാസെടുത്തു. എം.പി. അജയ്കുമാർ, രമേഷ് കുമാർ.ഇ, അബ്ദുൾ ഷെരീഫ്, നന്ദൻ കാക്കാത്തിരുത്തി, അമീർ ഫൈസ് കെ.എം പ്രസംഗിച്ചു.പുതിയ ഭാരവാഹിക​ളായി കൃഷ്ണൻ കാക്കാത്തിരുത്തി (പ്രസിഡന്റ്), അമീർ ഫൈസ് കെ.എം. (സെക്രട്ടറി), രമേശ് കുമാർ. ഇ (ട്രഷറർ)​ എന്നിവരെ തെരഞ്ഞെടുത്തു