റോഡ് ഉദ്ഘാടനം ചെയ്തു
Saturday 21 February 2026 12:01 AM IST
മുക്കം: കിഴക്കുംപാടം നിവാസികൾക്ക് കച്ചേരിയിലേക്കുള്ള പാതയിലെ കോൺക്രീറ്റ് ചെയ്ത ഭാഗത്തിന്റെ ഉദ്ഘാടനം എം.എൽ.എ. ലിന്റോ ജോസഫ് നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ വിനിയോഗിച്ച് കോൺക്രീറ്റ് ചെയ്ത ഭാഗത്തിന്റെ ഉദ്ഘാടനമാണ് നടന്നത്. മുക്ക൦ നഗരസഭാ ചെയർപേഴ്സൺ അഡ്വ. ചാന്ദ്നി അദ്ധ്യക്ഷത വഹിച്ചു. കച്ചേരി കൗൺസില൪ കെ.രാജ൯, മു൯ കൗൺസില൪ ബിന്ദു എന്നിവർ സംബന്ധിച്ചു. സാമി.ഒ.കെ, സി.മോഹന൯ പ്രസംഗിച്ചു. എം.എൽ.എ ഫണ്ടിൽ നിന്ന് 20 ലക്ഷവും മുക്ക൦ നഗരസഭയുടെ കയ്യിട്ടാപൊയിൽ, കച്ചേരി വാ൪ഡ് കൗൺസില൪മാ൪ അനുവദിച്ച 28 ലക്ഷവും ഈ റോഡ് നിർമ്മാണത്തിന് ലഭ്യമാക്കി.