വികസന സെമിനാർ നടത്തി

Saturday 21 February 2026 12:06 AM IST
പടം: പുറമേരി പഞ്ചായത്ത് വികസന സെമിനാർ തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പി. പ്രദീഷ് ഉദ്ഘാടനം ചെയ്യുന്നു.

നാദാപുരം: പുറമേരി ഗ്രാമ പഞ്ചായത്തിൽ ഡയാലിസിസ് സെൻ്ററും കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള മരുന്നുകൾ ലഭ്യമാക്കുന്ന ന്യായവില ഇംഗ്ലീഷ് മെഡിക്കൽ സ്റ്റോറും ആരംഭിക്കാൻ ഗ്രാമപഞ്ചായത്ത് വികസന സെമിനാറിൽ തീരുമാനമായി. പുറമേരി കമ്മ്യൂണിറ്റി ഹാളിൽ നടന്ന സെമിനാർ തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പി. പ്രദീഷ് ഉദ്ഘാടനം ചെയ്തു.

പി. ശ്രീലത അദ്ധ്യക്ഷത വഹിച്ചു. അജയൻ പുതിയോട്ടിൽ, സബീദ കേളോത്ത്, മഠത്തിൽ ഷംസു, എൻ.കെ. അലിമത്ത്, പി.എം. രാജൻ, രമ മടപ്പള്ളി, എം.എ.ഗഫൂർ അരൂർ, ടി. കുഞ്ഞിക്കണ്ണൻ, മുഹമ്മദ് സാലി, സി.പി.നിധീഷ്, കോറോത്ത് ശ്രീധരൻ, കളത്തിൽ ബാബു, മനോജ് മുതുവടത്തുർ, കെ.കെ. വിനോദ് എന്നിവർ പ്രസംഗിച്ചു.