കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി

Saturday 21 February 2026 12:10 AM IST

പത്തനംതിട്ട: പൊതുവിദ്യാലയങ്ങളിൽ ഭിന്നശേഷി കുട്ടികൾക്ക് പഠന പിന്തുണ നൽകുന്ന സ്‌പെഷ്യൽ എഡ്യുക്കേറ്റർമാരെ സ്ഥിരപ്പെടുത്തണമെന്ന് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 2025 മാർച്ച് 7ലെ സുപ്രീകോടതി ഉത്തരവിൽ തസ്തിക എല്ലാ പൊതുവിദ്യാലയങ്ങളിലും സൃഷ്ടിക്കണമെന്നും പത്ത് വർഷത്തിലധികം സർവീസുള്ളവരെ സ്ഥിരപ്പെടുത്തണമെന്നും പറഞ്ഞിരുന്നെങ്കിലും ഒരുവർഷമായിട്ടും സർക്കാർ നടപടി സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണ്. സ്‌പെഷ്യൽ എഡ്യുക്കേറ്റർമാരോടുള്ള അവഗണ അവസാനിപ്പിക്കണമെന്ന് ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോർജ്, സെക്രട്ടറി വി.ജി.കിഷോർ എന്നിവർ ആവശ്യപ്പെട്ടു.