വാസ്തുവിദ്യാ ഗുരുകുലം
Saturday 21 February 2026 12:12 AM IST
ആറന്മുള: വാസ്തുവിദ്യാ ഗുരുകുലം ആസ്ഥാനമന്ദിര നിർമ്മാണോദ്ഘാടനം നാളെ രാവിലെ 10ന് ആറന്മുള എൻജിനിയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ മന്ത്രി സജി ചെറിയാൻ നിർവഹിക്കും. മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷയാകും. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയാകും. വാസ്തുവിദ്യാ ഗുരുകുലം എക്‌സി. ഡയറക്ടർ പി.എസ്.പ്രിയദർശനൻ പദ്ധതി വിശദീകരിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ.എസ്.അയ്യർ , ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ, വാസ്തുവിദ്യാ ഗുരുകുലം ചെയർമാൻ ഡോ.ജി.ശങ്കർ തുടങ്ങിയവർ പങ്കെടുക്കും.