കോ​ട്ടാ​ങ്ങൽ ദേ​വീക്ഷേ​ത്രം

Saturday 21 February 2026 12:19 AM IST

കോ​ട്ടാ​ങ്ങൽ: കോ​ട്ടാ​ങ്ങൽ മ​ഹാഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തിൽ നിർ​മ്മാ​ണം പൂർ​ത്തീ​ക​രി​ച്ച അ​ന്ന​പ്ര​സാ​ദ മ​ണ്ഡ​പ​ത്തി​ന്റെ ഉ​ദ്​ഘാ​ട​നം നാ​ളെ രാ​വി​ലെ 10.40ന് ന​ട​ക്കും. മി​സോ​റാം മുൻ ഗ​വർ​ണർ കു​മ്മ​നം രാ​ജ​ശേ​ഖ​രൻ ഉ​ദ്​ഘാ​ട​ന​വും ആ​ന്റോ ആന്റ​ണി എം.പി പൊ​തു​സ​മ്മേ​ള​നം ഉ​ദ്​ഘാ​ട​ന​വും നിർ​വ​ഹി​ക്കും. അ​യ്യ​പ്പ​സേ​വ സം​ഘം ദേ​ശീ​യ ജ​ന​റൽ സെ​ക്ര​ട്ട​റി ഡി.വി​ജ​യ​കു​മാർ അ​ദ്ധ്യ​ക്ഷ​നാകും. അ​ഡ്വ. പ്ര​മോ​ദ് നാ​രാ​യ​ണൻ മു​ഖ്യ പ്ര​ഭാ​ക്ഷ​ണം ന​ട​ത്തും​. കോ​ട്ടാ​ങ്ങൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് കെ.വി.ശ്രീ​ദേ​വി, കെ.കെ.ഹ​രി​കു​മാർ, ത​ന്ത്രി​ മു​ഖ്യൻ കു​ഴി​ക്കാ​ട്ടി​ല്ല​ത്ത് അ​ഗ്‌​നി​ശർമ്മൻ നാ​രാ​യ​ണൻ വാ​സു​ദേ​വൻ ഭ​ട്ട​തി​രി​പ്പാ​ട്, ക്ഷേ​ത്രം മേൽശാ​ന്തി മ​നു നാ​രാ​യ​ണൻ ശർമ്മ തുടങ്ങിയവർ പ​ങ്കെ​ടു​ക്കും.