കോളേജ് മെരിറ്റ് ഡേ
Saturday 21 February 2026 12:20 AM IST
മല്ലപ്പള്ളി: തുരുത്തിക്കാട് ബി.എ.എം കോളേജ് പി.ടി.എയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെരിറ്റ് ഡേ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് ഉദ്ഘാടനം ചെയ്തു .അക്കാഡമിക മേഖലയിൽ മികവ് പുലർത്തിയ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും യോഗം അനുമോദിച്ചു. കോളേജ് മാനേജർ ഡോ. മാത്യു.പി.ജോസഫ് മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ.ജി.എസ്.അനീഷ് കുമാർ അദ്ധ്യക്ഷനായി. കല്ലൂപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ജ്ഞാനമണി മോഹൻ, പഞ്ചായത്ത് അംഗം മറിയാമ്മ വർഗീസ്, ഡോ. എ.ജെറോബി എന്നിവർ സംസാരിച്ചു.