സെയ്ൻസ് ഹോട്ടൽ ഉടമ സൈനബി നൂർ അന്തരിച്ചു
Saturday 21 February 2026 12:55 AM IST
കോഴിക്കോട്:കോഴിക്കോടൻ രുചിഭേദങ്ങൾ ലോകത്തിന് പരിചയപ്പെടുത്തിയ സെയ്ൻസ് ഹോട്ടൽ ഉടമ പി.എൻ.എം സൈനബി നൂർ (82) അരീക്കാട് ആദർ ഷോറൂമിന് സമീപം സഹോദരി ഹലീമയുടെ അൽ-അമീൻ വീട്ടിൽ അന്തരിച്ചു.കരൾ രോഗത്തെ തുടർന്ന് രണ്ടു മാസമായി ചികിത്സയിലായിരുന്നു.കോഴിക്കോടിന്റെ ആദ്യ വനിത റസ്റ്റോറന്റ് ഉടമകളിൽ ഒരാൾ കൂടിയാണ്.നാലു പതിറ്റാണ്ട് കാലം കോഴിക്കോടൻ പലഹാരം തയ്യാറാക്കി അവർ ജനങ്ങളിലെത്തിച്ചു.പുതിയ രുചികൾ തേടിയെത്തുന്ന വിദേശികൾ ഉൾപ്പെടെയുള്ളവർ കോഴിക്കോട്ട് എത്തിയാൽ ആദ്യം തേടുന്നത് ബീച്ചിന് സമീപത്തെ സെയ്ൻസ് ഹോട്ടലായിരുന്നു. ഭർത്താവ്:പരേതനായ നൂർ മുഹമ്മദ്. മകൾ:ഷിറിൻ മുസ്തഫ (സെയ്ൻസ് ഹോട്ടൽ ). മരുമകൻ:മൂർപ്പാള വീട്ടിൽ മുസ്തഫ. സഹോദരങ്ങൾ: പി.എൻ.എം. ജാഫർ,ദാവൂദ്,ഖദീജ,ഹലീമ,പരേതരായ ആലിക്കോയ,മാമുക്കോയ,ആയിശബി.കണ്ണംപറമ്പ് പള്ളി ഖബർസ്ഥാനിൽ കബറടക്കി.