അഗ്രിനെക്സ്റ്റ് ഉച്ചകോടിയിൽ 50 നിക്ഷേപ കരാറുകൾ

Saturday 21 February 2026 12:03 AM IST

കൊച്ചി: കൊച്ചിയിൽ സമാപിച്ച അഗ്രിനെക്സ്റ്റ് ഉച്ചകോടിയിൽ കാർഷികോത്പാദക സംഘങ്ങളുമായി 50 സ്റ്റാർട്ടപ്പുകൾ കരാറുകൾ ഒപ്പുവച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെ സാങ്കേതികവിദ്യകൾ കാർഷിക മേഖലയിൽ പ്രയോജനപ്പെടുത്തുന്ന പദ്ധതികൾ ആവിഷ്‌കരിക്കും. കേരപദ്ധതിക്ക് കീഴിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ, കൃഷിവകുപ്പ്, ലോകബാങ്ക് എന്നിവ സംയുക്തമായാണ് ഉച്ചകോടി സംഘടിപ്പിച്ചത്.

സാങ്കേതികവിദ്യയുടെ പിന്തുണയോടെ കാർഷികമേഖലയിൽ നിക്ഷേപം കൂടാനും വൈവിദ്ധ്യമാർന്ന വിളകൾ കൃഷിചെയ്യാനും കഴിയുമെന്ന് ഉച്ചകോടി ഉദ്ഘാടനം ചെയ്ത കേരള പ്രൊജക്ട് ഡയറക്ടറും പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോ.ബി. അശോക് പറഞ്ഞു.

കാർഷിക മേഖലയിൽ സാങ്കേതികവിദ്യയുടെ പങ്കിനെ കുറിച്ച് സംസ്ഥാന ഐ.ടി സ്‌പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു ഓൺലൈനായി സംസാരിച്ചു. കേരള സ്റ്റാർട്ടപ്പ് മിഷൻ

സി.ഇ.ഒ അനൂപ് അംബിക, ലോകബാങ്ക് പ്രതിനിധി അസെബ് ഫിസ് മെക്കോനൻ എന്നിവർ സംസാരിച്ചു.