വയറ്റിൽ കത്രിക: ഡോ.ഷാഹിദയ്ക്ക് സസ്പെൻഷൻ

Saturday 21 February 2026 12:17 AM IST

ആ​ല​പ്പു​ഴ​/തിരുവനന്തപുരം ​:​ ​ആലപ്പുഴ മെഡി.കോളജിൽ അഞ്ചു വർഷം മുമ്പ് ശസ്ത്രക്രിയയ്ക്ക് വിധേയായ ഉ​ഷ​ ​ജോ​സ​ഫി​ന്റെ വയറ്റിൽ കത്രിക (ശസ്ത്രക്രിയ ഉപകരണം)​ കുടുങ്ങിയ സംഭവത്തിൽ ഡോ. ഷാഹിദയ്ക്കും നഴ്സിംഗ് ഓഫീസർ പി.എസ് ധന്യയ്ക്കും സസ്പെൻഷൻ.ഡോ. ഷാഹിദ തിരുവനന്തപുരം എസ്.എ.ടിയിൽ അസോസിയേറ്റ് പ്രൊഫസറാണ്. ഗൈ​ന​ക്കോ​ള​ജി​ ​വി​ഭാ​ഗം​ ​മേ​ധാ​വി​യാ​യി​രു​ന്ന​ ​​​ഡോ.​ ​ല​ളി​താം​ബി​ക വിരമിച്ചതിനാൽ എന്തു നടപടി സ്വീകരിക്കുമെന്ന് വ്യക്തമല്ല. ഡോ.ലളിതാംബികയും നഴ്സും കൂടിയാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ഉഷയുടെ ഭർത്താവ് അമ്പലപ്പുഴ സി.ഐയ്ക്ക് പരാതി നൽകി.

​ശ​സ്ത്ര​ക്രി​യ​ ​ന​ട​ത്തി​യ​വ​ർ​ക്ക് ​വീ​ഴ്ച​യു​ണ്ടാ​യെ​ന്ന് ​

മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ൽ​ ​ഡോ.​ബി.​പ​ദ്മ​കു​മാ​ർ​ ​നി​യോ​ഗി​ച്ച​ ​നാ​ലം​ഗ​ ​വി​ദ​ഗ്ദ്ധ​ ​സം​ഘ​ത്തി​ന്റെ​ ​റി​പ്പോ​ർ​ട്ട് ​ഡ​യ​റ​ക്‌​ട​ർ​ ​ഒ​ഫ്‌​ ​മെ​ഡി​ക്ക​ൽ​ ​എ​ജ്യു​ക്കേ​ഷ​ന് ​കൈ​മാ​റിയിരുന്നു.​ ​​കൊ​ച്ചി​ ​അ​മൃ​ത​ ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ച​ ​ഉ​ഷ​യ്ക്ക് (59) ​ഇ​ന്ന് ​ശ​സ്ത്ര​ക്രി​യ​ ​ന​ട​ത്തി​ ​ഉ​പ​ക​ര​ണം​ ​പു​റ​ത്തെ​ടു​ക്കും. ​സി​സ്റ്റ​ത്തി​ന്റെ​ ​ത​ക​രാ​റാ​ണെ​ന്നും​ ​ഉ​പ​ക​ര​ണ​ങ്ങ​ൾ​ ​എ​ണ്ണി​ ​തി​ട്ട​പ്പെ​ടു​ത്താ​നു​ള്ള​ ​സം​വി​ധാ​ന​മി​ല്ലെ​ന്നും​ ഡോ.​ ​ല​ളി​താം​ബി​ക .​ ​ആ​ ​ഉ​പ​ക​ര​ണം​ ​അ​ഞ്ച​ല്ല,​ ​അ​മ്പ​തു​ ​വ​ർ​ഷം​ ​ഉ​ദ​ര​ത്തി​ലി​രു​ന്നാ​ലും​ ​കു​ഴ​പ്പ​മി​ല്ലെ​ന്ന് ​ഡോ​ക്ട​റു​ടെ​ ​ബാ​ലി​ശ​ ​പ്ര​തി​ക​ര​ണം.​ ​സ്വ​ന്തം​ ​അ​നു​ഭ​വ​ത്തി​ൽ​ ​വ​ന്നാ​ൽ​ ​​ ​ഇ​ങ്ങ​നെ​ ​പ​റ​യു​മോ​യെ​ന്ന് ​മ​ന്ത്രി​യു​ടെ​ ​ചോ​ദ്യം.​ ​പ്രോ​ട്ടോ​കോ​ൾ​ ​പ്ര​കാ​ര​മു​ള്ള​ ​ന​ഴ്സ് ​ഇ​ല്ലാ​തെ​ ​സ​ർ​ജ​റി​ ​ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ​ ​ഉ​ത്ത​ര​വാ​ദി​ത്വം​ ​ഡോ​ക്ട​ർ​ക്കാ​ണെ​ന്ന് ​മ​ന്ത്രി.​

​നേ​രി​ട്ട് ​ശ​സ്ത്ര​ക്രി​യ​ ​ചെ​യ്തി​ട്ടി​ല്ലെ​ന്നും ​ ​രോ​ഗി​യെ​ ​അ​റി​യി​ല്ലെ​ന്നും​ ​ഡോ​.ലളിതാംബിക. ഡോ​ക്‌​ട​റെ​ ​പ​ല​ത​വ​ണ​ ​വീ​ട്ടി​ൽ​ ​പോ​യി​ ​ക​ണ്ടി​ട്ടു​ണ്ടെ​ന്ന് ​ഉ​ഷാ​ ​ജോ​സ​ഫി​ന്റെ​ ​മ​ക​ൻ. തൊ​ഴി​ലു​റ​പ്പ് ​തൊ​ഴി​ലാ​ളി​യാ​യ​ ​പു​ന്ന​പ്ര​ ​തെ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​അ​ഞ്ചാം​ ​വാ​ർ​ഡ് ​നാ​ൽ​പ്പ​തി​ൽ​ച്ചി​റ​ ​ഉ​ഷ​ ​ജോ​സ​ഫി​ന്റെ​ ​(59​)​ ​വ​യ​റ്റി​ൽ​ ​ശ​സ്ത്ര​ക്രി​യാ​ഉ​പ​ക​ര​ണം​ ​ക​ണ്ടെ​ത്തി​യ​ ​സം​ഭ​വം​ ​വ​ൻ​വി​വാ​ദ​മാ​യി​ ​മാ​റി.

ശ​സ്ത്ര​ക്രി​യ​ ​ചെ​യ്ത​വർ

ഡോ.​ ​ല​ളി​താം​ബി​ക​യു​ടെ​ ​യൂ​ണി​റ്റി​ന്​​ ​കീ​ഴി​ൽ​ ​ഡോ.​ ​ഷ​ഹീ​ദ​യാ​ണ് ​ശ​സ്ത്ര​ക്രി​യ​ ​ന​ട​ത്തി​യ​ത്.​ ​ സീ​നി​യ​ർ​ ​റ​സി​ഡ​ന്റ് ​ഡോ.​ഭാ​ർ​ഗ​വി​യും​ ​ജൂ​നി​യ​ർ​ ​റ​സി​ഡ​ന്റ് ​ഡോ.​ഗ്രീ​ഷ്മ​യും​ ​സ​ഹാ​യി​ക​ളാ​യി.​ ​ഡോ​ക്ട​ർ​മാ​രാ​യ​ ​ബി​ബി,​ ​ജ​യ​ശ്രീ,​ ​ഹ​രി​കൃ​ഷ്ണ​ൻ​ ​എ​ന്നി​വ​രാ​ണ് ​അ​ന​സ്തേ​ഷ്യ​യ്ക്ക് ​നേ​തൃ​ത്വം​ ​ന​ൽ​കി​യ​ത്.​ ​ന​ഴ്‌​സിം​ഗ് ​ഓ​ഫീ​സ​ർ​ ​പി.​എ​സ്.​ധ​ന്യ,​ ​ഒ.​ടി​ ​ചു​മ​ത​ല​യു​ള്ള​ ​സീ​നി​യ​ർ​ ​ന​ഴ്സിം​ഗ് ​ഓ​ഫീ​സ​ർ​മാ​ർ​ ​സി​മി,​ ​മ​ഞ്ജു​ ​എ​ന്നി​വ​രാ​യി​രു​ന്നു​ ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ർ. കൊ​വി​ഡ് ​കാ​ല​മാ​യ​തി​നാ​ൽ​ ​ജീ​വ​ന​ക്കാ​ർ​ ​കു​റ​വാ​യി​രു​ന്നെ​ന്നാണ് ഇവരുടെ മൊഴി​.