കോഴിക്കോടൻ രുചിയുടെ കൂട്ടുകാരി സൈനബിത്താത്തയ്ക്ക് വിട ചൊല്ലി നാട്

Saturday 21 February 2026 12:39 AM IST
സൈനബി

കോ​ഴി​ക്കോ​ട്:​ ​വൈ​വി​ദ്ധ്യ​ങ്ങ​ളു​ടെ​ ​കോ​ഴി​ക്കോ​ട​ൻ​ ​രു​ചി​ക​ൾ​ ​സ്നേ​ഹ​ത്തി​ൽ​ ​ചാ​ലി​ച്ച് ​വി​ള​മ്പി​യ​ ​സൈ​ന​ബി​ത്താ​ത്ത​യ്ക്ക് ​വി​ട​ ​ചൊ​ല്ലി​ ​നാ​ട്.​ ​നാ​ലു​ ​പ​തി​റ്റാ​ണ്ട് ​കാ​ലം​ ​കോ​ഴി​ക്കോ​ട് ​കോ​ൺ​വെ​ന്റ് ​റോ​ഡി​ലെ​ ​സെ​യ്ൻ​സ് ​ഹോ​ട്ട​ലി​ൽ​ ​രു​ചി​ ​തേ​ടി​യെ​ത്തു​ന്ന​വ​രു​ടെ​ ​വ​യ​റും​ ​മ​ന​സും​ ​നി​റ​ച്ചാ​ണ് ​ഉ​ട​മ​യാ​യ​ ​പി.​എ​ൻ.​എം.​ ​സൈ​ന​ബി​ ​നൂ​ർ​ ​വി​ട്ടി​രു​ന്ന​ത്.​ ​ക​ര​ൾ​ ​സം​ബ​ന്ധ​മാ​യ​ ​അ​സു​ഖ​ത്തി​ന് ​ര​ണ്ട് ​മാ​സ​മാ​യി​ ​ചി​കി​ത്സ​യി​ലാ​യി​രു​ന്നു.​ ​ടാ​ഗോ​ർ​ ​ഹാ​ളി​ന് ​സ​മീ​പ​ത്തെ​ ​ഫ്ലാ​റ്റി​ലാ​യി​രു​ന്നു​ ​താ​മ​സം.​ ​മ​ര​ണ​ശേ​ഷം​ ​സ​ഹോ​ദ​രി​ ​ഹ​ലീ​മ​യു​ടെ​ ​അ​ൽ​-​അ​മീ​ൻ​ ​വ​സ​തി​യി​ലേ​ക്ക് ​കൊ​ണ്ടു​ ​പോ​കു​ക​യാ​യി​രു​ന്നു.​ ​കോ​ഴി​ക്കോ​ട​ൻ​ ​ഭ​ക്ഷ​ണ​പെ​രു​മ​യു​ടെ​ ​അ​ട​യാ​ള​മാ​യി​രു​ന്നു​ ​സെ​യ്ൻ​സ് ​ഹോ​ട്ട​ൽ​ 1990​ ​ലാ​ണ് ​ആ​രം​ഭി​ച്ച​ത്.​ ​അ​ന്ന് ​മു​ത​ൽ​ ​ഭ​ർ​ത്താ​വ് ​നൂ​ർ​ ​മു​ഹ​മ്മ​ദി​നൊ​ ​(​പ​രേ​ത​ൻ​)​ ​പ്പം​ ​സൈ​ന​ബി​യും​ ​ഹോ​ട്ട​ലി​ന്റെ​ ​ന​ട​ത്തി​പ്പി​ലു​ണ്ടാ​യി​രു​ന്നു.​ ​ക​സ്റ്റം​സ് ​റോ​ഡി​ലാ​യി​രു​ന്നു​ ​ഹോ​ട്ട​ൽ​ ​ആ​ദ്യം​ ​തു​ട​ങ്ങി​യ​ത്.​ ​പി​ന്നീ​ട് ​ഫ​യ​ർ​ ​സ്റ്റേ​ഷ​ന് ​പു​റ​കി​ലേ​ക്ക് ​മാ​റ്റു​ക​യാ​യി​രു​ന്നു.​ ​ ഹോ​ട്ട​ൽ​ ​ന​ട​ത്തി​പ്പി​ൽ​ ​സ്ത്രീ​ക​ൾ​ ​മ​ടി​ച്ചു​നി​ന്ന​ ​കാ​ല​ത്ത് ​രം​ഗ​ത്തെ​ത്തി​യ​ ​അ​പൂ​ർ​വ​ ​വ​നി​താ​ ​സം​രം​ഭ​ക​രി​ൽ​ ​ഒ​രാ​ളും​ ​കൂ​ടി​യാ​ണ് ​സൈ​ന​ബി​ ​നൂ​ർ.​ ​ഭ​ർ​ത്താ​വി​ന്റെ​ ​മ​ര​ണ​ശേ​ഷം​ ​ഹോ​ട്ട​ൽ​ ​ചു​മ​ത​ല​ ​മു​ഴു​വ​മ​നാ​യും​ ​അ​വ​ർ​ ​ഏ​റ്റെ​ടു​ത്തു.​ ​കോ​ഴി​ക്കോ​ട​ൻ​ ​രു​ചി​ക​ളി​ൽ​ ​എ​ന്നും​ ​പ്രി​യ​മേ​റി​യ​വ​യും​ ​വൈ​വി​ദ്ധ്യ​ങ്ങ​ളു​ടെ​ ​ക​ല​വ​റ​യാ​യി​രു​ന്ന​ ​വി​ഭ​വ​ങ്ങ​ൾ​ ​പ​ല​ ​ദേ​ശ​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​ൽ​ ​പ്ര​ധാ​ന​ ​പ​ങ്ക് ​വ​ഹി​ച്ചി​ട്ടു​ണ്ട്.​ ​പ​ഴം​പൊ​രി,​ ​ഉ​ന്ന​ക്കാ​യ,​ ​പ​ഴം​നി​റ​ച്ച​ത്,​ ​പ​ഴം​പ​ത്തി​രി,​ ​ഹ​ൽ​വ,​ ​ബി​രി​യാ​ണി​ ​തു​ട​ങ്ങി​യ​വ​ ​ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ച്ചു.​ ​വി​ദേ​ശി​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​പ​ല​രും​ ​കോ​ഴി​ക്കോ​ട്ടെ​ത്തി​യാ​ൽ​ ​സെ​യി​ൻ​സ് ​തേ​ടി​യെ​ത്തു​ന്ന​ത് ​പ​തി​വാ​ണ്.​ ​സൈ​ന​ബി​യു​ടെ​ ​സെ​പ​ഷ്യ​ൽ​ ​അ​രി​ക്ക​ടു​ക്ക,​മു​ട്ട​മാ​ല​ ​തു​ട​ങ്ങി​യ​ ​പ​ല​ഹാ​ര​ങ്ങ​ൾ​ ​ക​ഴി​ക്കാ​ൻ​ ​ദേ​ശ​ങ്ങ​ൾ​ ​ക​ട​ന്നും​ ​ആ​ളു​ക​ൾ​ ​എ​ത്താ​റു​ണ്ടാ​യി​രു​ന്നു.​ ​അ​സു​ഖത്തിന്റെ നാ​ളു​ക​ളി​ലും​ ​ഹോ​ട്ട​ലി​ൽ​ ​എ​ത്തി​യി​രു​ന്നു.