റോഡ് ഉപരോധ കേസ്: വി. മുരളീധരന് ജാമ്യം
Saturday 21 February 2026 12:05 AM IST
തിരുവനന്തപുരം: റോഡ് ഉപരോധം സംബന്ധിച്ച കേസിൽ മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ വി. മുരളീധരൻ കോടതിയിൽ നേരിട്ടെത്തി ജാമ്യമെടുത്തു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് മുരളീധരന് ജാമ്യം അനുവദിച്ചത്. 2015 സെപ്തംബർ 15ന് സെക്രട്ടറിയേറ്റിൽ നിന്ന് പുളിമൂട് ഭാഗത്തേക്ക് പോകുന്ന റോഡുപരോധിച്ച് സ്റ്റേജ് കെട്ടി ഗതാഗത തടസം ഉണ്ടാക്കിയെന്നാണ് കേസ്. വി. മുരളീധരനായിരുന്നു അന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്. കെ. സുരേന്ദ്രൻ, ശോഭാ സുരേന്ദൻ, ജെ. പത്മകുമാർ എന്നിവരടക്കം 3000 പ്രവർത്തകർക്കെതിരെയാണ് കേസ്.