തന്ത്രിയുടെ അറസ്റ്റ് എന്തിനെന്ന് വ്യക്തമാക്കണം: ചെന്നിത്തല

Saturday 21 February 2026 12:09 AM IST

തിരുവനന്തപുരം:ശബരിമല സ്വർണ്ണപ്പാളിമോഷണത്തിൽ തന്ത്രിക്കെതിരെ എന്ത് തെളിവുണ്ടായിട്ടാണ് അറസ്റ്റ് ചെയ്തതെന്ന് പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കണമെന്നു കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.അദ്ദേഹത്തെപ്പോലൊരാളെ അറസ്റ്റ് ചെയ്യുമ്പോൾ എന്തിനാണെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തമുണ്ട്.സി.പി.എം നേതാക്കൾ സ്വർണ്ണപ്പാളി കേസിൽ ജയിലിലായപ്പോൾ അതിൽ നിന്നും ജനശ്രദ്ധ തിരിച്ചു വിടാൻ വേണ്ടി ആയിരുന്നോ തന്ത്രിയുടെ അറസ്റ്റെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.യാതൊരു തെളിവും തന്ത്രിക്കെതിരെ ഇല്ല എന്നാണ് ജാമ്യം നൽകിക്കൊണ്ട് കോടതി പറഞ്ഞത്.തന്ത്രിയെ ജയിലിൽ അടയ്ക്കുക എന്നത് സർക്കാരിന്റെ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായിരുന്നോ എന്ന് സംശയിക്കണമെന്നും ചെന്നിത്തല വ്യക്തമാക്കി.