കേന്ദ്രം നാടിന്റെ വികസനം ബുദ്ധിമുട്ടിലാക്കുന്നു: മുഖ്യമന്ത്രി

Saturday 21 February 2026 12:11 AM IST

‌ വേങ്ങാട് (ധർമ്മടം)​: നാടിന്റെ വികസനം ബുദ്ധിമുട്ടിലാക്കുന്ന നിലപാടാണ്‌ കേന്ദ്രം സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു .വേങ്ങാട് നടന്ന വികസനസംവാദ സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിൽ മാത്രമല്ല ക്ഷേമത്തിലും ഉ‍ൗന്നിയാണ്‌ എൽ.ഡി.എഫ്‌ സർക്കാർ ഭരണം നടത്തുന്നത്‌. പെൻഷൻ രണ്ടായിരം രൂപയായി വർദ്ധിച്ചു. ഇത്‌ കൊടുക്കാൻ പാടില്ലെന്നാണ്‌ കേന്ദ്രം പറയുന്നത്‌. ദുർവ്യയമായാണ്‌ ഇതിനെ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്നലെ രാവിലെ പാറപ്രത്ത് നിന്നാരംഭിച്ച വികസനസദസ് വേങ്ങാട് മെട്ടയിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ എൻ.ചന്ദ്രൻ, സി.എൻ.ചന്ദ്രൻ പ്രസംഗിച്ചു. സി.പി.എം ജില്ലാസെക്രട്ടറി കെ.കെ.രാഗേഷ് അടക്കമുള്ളവരും പങ്കെടുത്തു .