ആർട്സ് ക്ലബ് ഉദ്ഘാടനം

Saturday 21 February 2026 1:15 AM IST
ആശ്രയം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ കോളേജ് ദിനാഘോഷം കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അശ്വതിദാസ് ഉദ്ഘാടനം ചെയ്യുന്നു.

കൊല്ലങ്കോട്: ആശ്രയം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ കോളേജ് ദിനാഘോഷത്തിന്റെയും ആർട്സ് ക്ലബ്ബിന്റെയും ഉദ്ഘാടനം കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അശ്വതിദാസ് നിർവഹിച്ചു. കോളേജ് യൂണിയൻ ചെയർമാൻ അജയ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. പി.കെ.സുദർശനൻ, യൂണിയൻ സെക്രട്ടറി എം.രുദ്ര,​ വാർഡ് മെമ്പർ ഷീജ മുരുകൻ, മാനേജിംഗ് ട്രസ്റ്റി ആർ.പ്രഫുല്ലദാസ്, കെ.ബി.ബിബിത്ത്, കെ.സഫ്ന, പി.അരവിന്ദാക്ഷൻ, എൽ.കൃഷ്ണൻകുട്ടി, ആർ.അഭിനയ, കെ.ചന്ദ്രദാസ് തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി.