സൗജന്യ ഡെന്റൽ പരിശോധന ക്യാമ്പ്
Saturday 21 February 2026 12:43 AM IST
കൊല്ലം: മങ്ങാട് ജി.എച്ച്.എസ്.എസ് 1986 ബാച്ച് പൂർവ വിദ്യാർത്ഥി സംഘത്തിന്റെയും (ചങ്ങാതിക്കൂട്ടം) കൊല്ലം ട്രാവൻകൂർ ഡെന്റൽ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ഡെന്റൽ പരിശോധന ക്യാമ്പ് മേയർ എ.കെ. ഹഫീസ് ഉദ്ഘാടനം ചെയ്യും. 24ന് രാവിലെ 9.30 മുതൽ 12.30 വരെ മങ്ങാട് ജി.എച്ച്.എസ്.എസിൽ നടക്കുന്ന പരിപാടിയിൽ കെ.എസ്.ഷിബു (പൂർവ വിദ്യാർത്ഥി സംഘം പ്രസിഡന്റ്) അദ്ധ്യക്ഷത വഹിക്കും. അറുന്നൂറ്റിമംഗലം ഡിവിഷൻ കൗൺസിലർ ടി.ജി. ഗിരിഷ് മുഖ്യാതിഥിയാകും. പി.ടി.എ പ്രസിഡന്റ് ഡോ.രാജേഷ് മഹേശ്വർ,പ്രിൻസിപ്പൽ ബി.ദീപ്തി,ഹെഡ്മിസ്ട്രസ് ആർ.ഓമന,പൊതുജന ദന്താരോഗ്യ വിഭാഗം ട്രാവൻകൂർ ഡെന്റൽ കോളേജ് എച്ച്.ഒ.ഡി ഡോ. അരവിന്ദ് അശോക്,ഡോ.ജയ കൃഷ്ണൻ അജയഘോഷ്,ഡോ. രശ്മി മോഹൻ,എസ്.സജീത,ഹക്കിമസനൂജ്, ജയാ ബെൻ,ബേബി ഗ്ലാഡ് വിൻ,സ്കൂൾ ലീഡർ പ്രേമ,ഹെലൻ ബെയ്സിൽ,അബദുൽറഷിദ് എന്നിവർ പങ്കെടുക്കും.