കെ.എൽ.ഡി ബോർഡ് റിസർച്ച് സെന്റർ ശിലാസ്ഥാപനം
Saturday 21 February 2026 12:44 AM IST
അഞ്ചൽ: കെ.എൽ.ഡി. ബോർഡ് കുളത്തൂപ്പുഴ ഫാമിൽ സ്ഥാപിക്കുന്ന അഡ്വാൻസ്ഡ് ടെക്നോളജിസ് ഇൻ ബോവൈൻ പ്രൊഡക്ഷൻ ആൻഡ് റിസർച്ച് സെന്ററിന്റെ ശിലാസ്ഥാപനം ഇന്ന് രാവിലെ 10ന് മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും. പി.എസ്. സുപാൽ അദ്ധ്യക്ഷത വഹിക്കും.അഡി. ചീഫ് സെക്രട്ടറി മിൻഹാജ് ആലം പദ്ധതി വിശദീകരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.ആർ.ലതാദേവി,അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ജ്യോതി, കുളത്തൂപ്പുഴഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈനബാ ബീവി,മൃഗസംരക്ഷണവകുപ്പ് ഡയറക്ടർ ഡോ.എം.സി. റെജിൽ,ഡയറക്ടർ (ഡയറി ഡെവലപ്പ് മെന്റ് ഡിപ്പാർട്ട്മെന്റ് ) ശാലിനി ഗോപിനാഥ്,കൊല്ലം ഡി.എഫ്.ഒ.ഡോ. വൈ.എം.ഷാജികുമാർ,ഡോ.ഡി.ഷൈൻകുമാർ,ഡോ.പി.എസ്.അരുൺകുമാർ,സുരേഖാനായർ,റീനാ ഷാജഹാൻ,ആനി ടോം,ബി.സുനിൽ കുമാർ,കെ.അനിൽകുമാർ, മാനേജിംഗ് ഡയറക്ടർ ഡോ.ആർ.രാജീവ്,ജനറൽ മാനേജർ ഡോ.ടി.സജീവ് കുമാർ തടുങ്ങിയവർ പങ്കെടുക്കും.