മെഡിസെപ്പ് ആശുപത്രികളുടെ എണ്ണം വർധിപ്പിക്കുക
കൊല്ലം: മെഡിസെപ്പിൽ എം പാനൽ ചെയ്തിട്ടുള്ള ആശുപത്രികളുടെ എണ്ണം വർധിപ്പിക്കണമെന്നും 70 വയസ് മുതൽ സർവീസ് പെൻഷൻകാർക്ക് അധിക പെൻഷൻ അനുവദിക്കണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ ചിറ്റുമല ബ്ലോക്ക് സമ്മേളനം അവശ്യപ്പെട്ടു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി ഡോ. സി. ഉണ്ണികൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ജി. തുളസീധരൻ പിള്ള അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് ജി. ചെല്ലപ്പൻ ആചാരി സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി ജി.രാധാകൃഷ്ണൻ,ട്രഷറർ ജി.രാജൻ പിള്ള,ജില്ലാ കമ്മിറ്റി അംഗങ്ങളായ ജി.രാമചന്ദ്രൻ പിള്ള,എസ്. പ്രേംകുമാർ, ശിവൻ വേളിക്കാട്,ടി.ചന്ദ്രിക,കെ.ആർ.അജയകുമാർ,കെ.ടി.ശാന്തകുമാർ,പി.പ്രസന്ന,ഡി.വിജയധരൻ,പി.ശശിധരൻ എന്നിവർ പ്രസംഗിച്ചു.അഞ്ചാലുംമൂട് ബ്ലോക്ക് സെക്രട്ടറി സി. മുരളീധരൻ പിള്ള വരണാധികാരിയായി. ഭാരവാഹികളായി ജി. രാമചന്ദ്രൻ പിള്ള (പ്രസിഡന്റ് ),കെ.ടി.ശാന്തകുമാർ,ജി.ഷാജികുമാർ,ആർ.ഐഷ (വൈസ് പ്രസിഡന്റ്) ജി.രാധാകൃഷ്ണൻ (സെക്രട്ടറി) ജി.ശ്രീനിവാസൻ,പ്രസാദ് ഡെന്നിസ്,സി.എൽ.സൂസമ്മ (ജോയിന്റ് സെക്രട്ടറി) എസ്.എസ്.ശിവപ്രസാദ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.