എ.ഐ, സുരക്ഷയ്ക്ക് റിസർച്ച് സെന്റർ
Saturday 21 February 2026 1:06 AM IST
തിരുവനന്തപുരം: ക്ലൗഡ് സുരക്ഷയിലെ പ്രമുഖ സ്ഥാപനമായ സ്‌കെയ്ലാറും പ്രമുഖ ടെലികമ്മ്യൂണിക്കേഷൻ സേവന ദാതാവായ ഭാരതി എയർടെല്ലും ചേർന്ന് എ.ഐ -സൈബർ ത്രെട്ട് റിസർച്ച് സെന്റർ- ഇന്ത്യ ആരംഭിക്കും. ഇന്ത്യയുടെ സാമ്പത്തിക, ദേശീയ സുരക്ഷയ്ക്ക് അത്യാവശ്യമായ ടെലികമ്മ്യൂണിക്കേഷൻ, ബാങ്കിങ്, ഊർജം പോലെയുള്ള മേഖലകളേയും വ്യവസായങ്ങളേയും ആസ്തികളേയും ഡിജിറ്റൽ ഉപയോക്താക്കളേയും സംരക്ഷിക്കുന്നതിനുള്ള സംരംഭമാണെന്ന് കമ്പനികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു. രാജ്യത്തിന്റെ സൈബർ പ്രതിരോധത്തെ ശാക്തീകരിക്കുക, ഡിജിറ്റൽ ഇന്ത്യയുടെ മുന്നേറ്റത്തെ പിന്തുണയ്ക്കുക, പ്രതിഭകളെ വളർത്തിയെടുക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് മുന്നോട്ടുപോകുന്നതെന്ന് ഭാരതി എയർടെൽ എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ ഗോപാൽ വിത്തൽ, സ്‌കെയ്ലർ സ്ഥാപകനും സി.ഇ.ഒയും ചെയർമാനുമായ ജയ് ചൗധരി എന്നിവർ പറഞ്ഞു.