സദാചാര കൊലക്കേസ്: അഞ്ച് പ്രതികൾക്ക് ജീവപര്യന്തം

Saturday 21 February 2026 1:08 AM IST

മഞ്ചേരി: മങ്കട കൂട്ടിലിൽ നടന്ന സദാചാര കൊലക്കേസിൽ അഞ്ച് പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു. മഞ്ചേരി ഒന്നാം അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് ആണ് ശിക്ഷ വിധിച്ചത്. മ​ങ്ക​ട​ ​കൂ​ട്ടി​ൽ​ ​സ്വ​ദേ​ശി​ക​ളാ​യ​ ​നാ​യ​ക​ത്ത് ​അ​ബ്ദു​ൾ​ ​നാ​സ​ർ​ ​(40​),​​ ​സ​ഹോ​ദ​ര​ൻ​ ​ഷ​റ​ഫു​ദ്ദീ​ൻ​ ​(33​)​,​ ​പ​ട്ടി​ക്കു​ത്ത് മുഹമ്മദ് ​സു​ഹൈ​ൽ​ ​(34​),​​ ​പ​ട്ടി​ക്കു​ത്ത് ​അ​ബ്ദു​ൾ ​ഗ​ഫൂ​ർ​ ​(52​),​​ ​പ​ട്ടി​ക്കു​ത്ത് ​സ​ക്കീ​ർ​ ​ഹു​സൈ​ൻ​ ​(43​)​ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ . കൂട്ടിൽ കുന്നശ്ശേരി നസീർ ഹുസൈനെ മർദ്ദിച്ചു കൊന്നുവെന്നാണ് കേസ്.

കൊലപാതകം, വീട്ടിൽ അതിക്രമിച്ചു കയറൽ, ആൾക്കൂട്ട മർദ്ദനം എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. പ്രതികൾ 15,000 രൂപ വീതം പിഴയടയ്ക്കണം. പിഴയടച്ചില്ലെങ്കിൽ നാലുമാസം അധിക തടവ് അനുഭവിക്കണം. അബ്ദുൾ നാസറിനും മുഹമ്മദ് സുഹൈലിനും തെളിവ് നശിപ്പിച്ചതിന് രണ്ട് വർഷം കഠിനതടവും 5000 രൂപ പിഴയുമുണ്ട്. പിഴയടച്ചില്ലെങ്കിൽ ആറുമാസത്തെ അധിക കഠിനതടവനുഭവിക്കണം. മൂന്നു പേരെ കോടതി വെറുതെ വിട്ടിരുന്നു.

2016 ജൂൺ 28നായിരുന്നു സംഭവം. സുഹൃത്തും പ്രവാസിയുടെ ഭാര്യയുമായ യുവതിയുടെ വീട്ടിൽ പോയതിന്, നസീർ ഹുസൈനെ അനാശാസ്യം ആരോപിച്ച് പ്രതികൾ കൂട്ടംകൂടി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.