മന്ത്രി നിയോഗിച്ച സംഘവും റിപ്പോർട്ട് നൽകും # പുറത്തു പറയരുതെന്ന് പറഞ്ഞിട്ടില്ല: സൂപ്രണ്ട് 

Saturday 21 February 2026 1:17 AM IST

ആലപ്പുഴ: മന്ത്രി വീണ ജോർജിന്റെ നിർദ്ദേശപ്രകാരം ആരോഗ്യവകുപ്പ് അഡിഷണൽ ഡയറക്ടർ ഡോ.ജയശ്രീ വാമനൻ, ഡോ.രഞ്ജു രവീന്ദ്രൻ, ഡോ.തോമസ് എന്നിവരടങ്ങുന്ന സംഘവുംഇന്നലെ ആലപ്പുഴ മെഡിക്കൽ കോളേജിലെത്തി വിവരങ്ങൾ ശേഖരിച്ചു.

ഇവർ ഇന്ന് റിപ്പോർട്ട് കൈമാറും.

ഉഷ ജോസഫിന്റെ ഉദരത്തിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തിൽ ആലപ്പുഴ

മെഡിക്കൽകോളേജ്​​ പ്രിൻസിപ്പൽ ഡോ.ബി.പദ്മകുമാറിന്റെ നിർദേശപ്രകാരം ആർ.എം.ഒ ഡോ.പി.എൽ. ലക്ഷ്മി ചെയർപേഴ്‌സണും സർജറി വിഭാഗം മേധാവി ഡോ.എൻ.ആർ.സജികുമാർ, ഗൈനക്കോളജി വിഭാഗം പ്രൊഫസർ ഡോ.പി.എസ്‌.അനസൂയ,ഫോറൻസിക്​ വിഭാഗം അസോ.പ്രൊഫസർ ഡോ.കെ.ബി.രാഖിൻ എന്നിവർ അംഗങ്ങളുമായ സംഘമാണ് ആഭ്യന്തര അന്വേഷണം നടത്തി ആദ്യ റിപ്പോർട്ട് ഡയറക്‌ടർ ഒഫ്‌ മെഡിക്കൽ എജ്യുക്കേഷന്​ (ഡി.എം.ഇ) കൈമാറിയത്. ഇരുറിപ്പോർട്ടുകളും പരിഗണിച്ചാവും തുടർനടപടി.

ആശുപത്രിയിൽ ജോലിചെയ്യുന്നവരിൽനിന്ന്‌ നേരിട്ടും സ്ഥലംമാറിപ്പോയവരിൽനിന്ന്‌ ഓൺലൈനായുമാണ്‌ മൊഴി രേഖപ്പെടുത്തിയത്‌. ഉഷയുടെ ശസ്‌ത്രക്രിയയുമായി ബന്ധപ്പെട്ട കേസ്‌ ഷീറ്റുകളും മറ്റുരേഖകളും പരിശോധിച്ചു.

ഉഷ ജോസഫ് ഈ

വ്യാഴാഴ്ച ഗൈനക്കോളജി വിഭാഗത്തിലെത്തി ഡോക്ടറെ കണ്ടിരുന്നു. രക്തപരിശോധന നടത്തി അഡ്​മിറ്റാകാൻ നിർദ്ദേശിച്ചെങ്കിലും തയ്യായാറാകാതെ മടങ്ങിയെന്ന് ആശുപത്രി സൂപ്രണ്ട് വെളിപ്പെടുത്തി. വിവരം പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. കഴിഞ്ഞദിവസം യൂറോളജിസ്റ്റിനെ കാണിച്ച്​ എക്സ്​റേ എടുത്ത​പ്പോഴാണ്​ ഉപകരണം വയറ്റിൽ കണ്ടെത്തിയതും വിവരം പുറംലോകം അറിഞ്ഞതും.