കുണ്ടുകടവ് പാലം ഉദ്ഘാടനം 22ന്

Saturday 21 February 2026 1:52 AM IST

പൊന്നാനി: പൊന്നാനി ഗുരുവായൂർ ആൽത്തറ സംസ്ഥാന ഹൈവേ റോഡിൽ ബിയ്യം കായലിന് കുറുകെ പുനർനിർമ്മിച്ച കുണ്ടുകടവ് പാലത്തിന്റെയും അപ്രോച്ച് റോഡിന്റേയും ഉദ്ഘാടനം 22ന് രാവിലെ 10.30ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും. പി. നന്ദകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.

26 മീറ്റർ നീളമുള്ള ഏഴ് സ്പാനുകളും മദ്ധ്യത്തിൽ 45 മീറ്റർ നീളമുള്ള സ്പാനും അടക്കം ആകെ 227 മീറ്റർ നീളത്തിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്. രണ്ടുവരി വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കുന്നതിന് 7.50 മീറ്റർ വീതിയിൽ ക്യാരേജ് വേയും ഇരുവശങ്ങളിലുമായി 1.50 മീറ്റർ വീതിയിൽ നടപ്പാതയും ഉൾപ്പെടെ പാലത്തിന് മൊത്തം 11 മീറ്റർ വീതിയുമുണ്ട്.