സർഫ്രാസിന്റെ തൊപ്പി തെറിച്ചു

Friday 18 October 2019 10:31 PM IST
sarfraz

കറാച്ചി : പാകിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ സ്ഥാനത്തു നിന്ന് വിക്കറ്റ് കീപ്പർ സർഫ്രാസ് അഹമ്മദിനെ പുറത്താക്കി. രണ്ട് വർഷമായി മൂന്ന് ഫോർമാറ്റുകളിലും രാജ്യത്തെ നയിച്ചുവന്ന സർഫ്രാസിന്റെ ബാറ്റിംഗ്, വിക്കറ്റ് കീപ്പിംഗ് ഫോമില്ലായ്മയാണ് പുറത്താക്കലിന് കാരണം. പുതിയ പരിശീലകൻ മിസ്ബ ഉൽഹഖിന്റെ ശുപാർശ പ്രകാരമാണ് ക്യാപ്ടൻസി മാറ്റാനുള്ള തീരുമാനം.

ആസ്ട്രേലിയയിൽ നടക്കുന്ന രണ്ട് ടെസ്റ്റുകളുടെ പരമ്പരയിൽ പാകിസ്ഥാനെ മുൻനിര ബാറ്റ്‌സ്‌മാൻ അസ്ഹർ അലി നയിക്കും. സർഫ്രാസിന് മുമ്പുള്ള ഏകദിന ക്യാപ്ടനായിരുന്നു അസ്‌‌ഹർ അലി.

ആസ്ട്രേലിയൻ പര്യടനത്തിലെ ട്വന്റി - 20കളിൽ ബാബർ അസം ആണ് നായകൻ. ആദ്യമായാണ് ബാബർ പാകിസ്ഥാൻ ക്യാപ്ടനാകുന്നത്

ഗുഡ്ബൈ, ലി ഷിറൂയ്

2012 ലണ്ടൻ ഒളിമ്പിക്സിൽ സ്വർണം നേടിയിരുന്ന ചൈനീസ് വനിതാ ബാഡ്മിന്റൺ താരം ലി ഷിറൂയി അന്താരാഷ്ട്ര കരിയർ അവസാനിപ്പിച്ചു. കഴിഞ്ഞവാരം നടന്ന കൊറിയൻ ഓപ്പണിന്റെ ആദ്യ റൗണ്ടിൽ പുറത്തായതിന് പിന്നാലെയാണ് 28 കാരിയായ ലി വിരമിക്കൽ പ്രഖ്യാപിച്ചത്.

14 സൂപ്പർ സിരീസ് കിരീടങ്ങൾ നേടിയിട്ടുള്ള താരമാണ് ലി ഷിറൂയി.

2013 ലെ ബി.ഡബ്ളിയു. എഫിന്റെ മികച്ച താരമായിരുന്നു.

റിയോ ഒളിമ്പിക്സിനിടെയുണ്ടായ പരിക്ക് ലിയുടെ കരിയറിനെ സാരമായി ബാധിച്ചിരുന്നു. കരോളിന മാരിനെതിരായ സെമി ഫൈനലിനിടെ പരിക്കേറ്റു വീണ ലിയ്ക്ക്ഒരു വർഷത്തോളം കോർട്ടിൽനിന്ന് വിട്ടു നിൽക്കേണ്ടി വന്നു.