കുത്തിവര

Sunday 22 February 2026 12:16 AM IST

1

പ്രസവാവധി മറ്റ് അവധികൾ പോലെ അല്ലെന്ന് ഹൈക്കോടതി.

 അവധിയെടുക്കുന്നവർ പ്രസവിച്ചേ പറ്റൂ. അത് നിർബന്ധമാ!

2

ശബരിമല തന്ത്രിക്കു കൈമാറിയ കൊടിമര മുകളിലെ 'വാജിവാഹനം" രഹസ്യമായി മൂന്ന്

സംസ്ഥാനങ്ങളിലെത്തിച്ച് പിരിവ് നടത്തിയെന്ന് എസ്.ഐ.ടി കണ്ടെത്തൽ.

 'വാജിവാഹന"ത്തിന്റെ ടയർ മാറ്റിയ വകയിലും പെട്രോളടിച്ച വകയിലും 20 ലക്ഷം രൂപേടെ ബില്ലുണ്ട്!

3

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അറ്റകുറ്റപ്പണികൾ ഇനിയും വൈകരുതെന്ന് ഹൈക്കോടതി.

 ബി - നിലവറയിലെ സ്വർണാഭരണങ്ങൾ ഒന്നുകൂടി സ്വർണം പൂശിയാലോ!

4

മംഗലപുരത്ത് ഭാര്യാപിതാവിനെ വെട്ടിയ യുവാവ്

പിടിയിൽ...

 സാധാരണ, അളിയന്മാർക്കാണ് വെട്ടു കിട്ടാറ്...

5

കോൺഗ്രസ് പുതുയുഗയാത്രയുടെ വേദിയിൽ ഇടിച്ചുകയറുന്ന ഖദറന്മാരെ പിരിച്ചുവിടാൻ വേണ്ടിവന്നാൽ

ടിയർ ഗ്യാസും ജലപീരങ്കിയും പ്രയോഗിക്കാൻ മടിക്കില്ലെന്ന് ഏറെ ഖേദത്തോടെ കെ.പി.സി.സി അറിയിച്ചിരിക്കുന്നു.

6

പൊതുജനം, ബഹുജനം എന്നീ വാക്കുകൾ തമ്മിലുള്ള വ്യത്യാസം അറിയില്ലെന്ന് എം.വി. ഗോവിന്ദൻ.

 തല്ലു കൊള്ളാനും ജയിലിൽ പോകാനും ക്യാപ്‌സൂൾ വിതരണം ചെയ്യാനും പൊതുജനം. ബഹു. പിൺറായ്,

ബഹു. ഗോയ്‌ന്തൻ,​ ബഹു. എം.എം. മണി തുടങ്ങിയവർ മറ്റേതും!

7

നഗരത്തിലെ തെരുവുനായ്‌ക്കൾക്ക് ഷെൽട്ടർ ഒരുങ്ങുന്നു...

 പാമ്പുകൾക്ക് മാളമുണ്ട്,​ പട്ടികൾക്ക് ഷെൽട്ടറുണ്ട്,​ മനുഷ്യപുത്രനു തലചായ്ക്കാൻ...

8

തിരുവിതാംകൂർ ദേവസ്വം ബോർഡ് സാമ്പത്തിക വിവാദങ്ങളെപ്പറ്റി ചർച്ചചെയ്യാൻ ഊരാളുങ്കലിനെയും വിളിച്ചു.

 അന്നേദിവസം ഊരാളുങ്കലിന് പനിയായിരിക്കുമെന്ന് അറീച്ചിട്ടൊണ്ട്....

9

തലസ്ഥാനത്ത് എം.എൽ.എ ക്വാർട്ടേഴ്സിൽ തീപിടിത്തം.

 സെക്സ്‌‌പ്ളോസീവുകൾ ആരെങ്കിലും അകത്തുണ്ടായിരുന്നോ എന്തോ!

10

ഇറാൻ പ്രക്ഷോഭത്തിൽ മരിച്ചവരുടെ കുടുംബങ്ങളോട് പ്രസിഡന്റ് ക്ഷമാപണം നടത്തി.

 രക്തസാക്ഷികളായി പ്രഖ്യാപിച്ച് കോടികൾ പിരിക്കാനുള്ള ബുദ്ധി പ്രസിഡന്റിന് ഇല്ലാതെ പോയല്ലോ!

11

തനിക്ക് പത്മഭൂഷൺ മോഹമില്ല. വിചാരിച്ചിരുന്നെങ്കിൽ കിട്ടിയേനേ എന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ.

 മരണാനന്തര ബഹുമതി ഒരെണ്ണം മിച്ചമൊണ്ട്. എടുക്കട്ടോ...

12

കേരളം മുൻനിര രാജ്യങ്ങളുടെ സാമ്പത്തിക നിലവാരത്തിലെത്തിയെന്ന് മുഖ്യമന്ത്രി.

 ന്യൂയോർക്ക്, ഇംഗ്ളണ്ട്, പാരീസ്, കേരളം... എല്ലാരും കട്ടയ്ക്ക് നിൽക്കുവാ!

13

കോട്ടൂരിൽ പാപ്പാന്റെ മരണം. ആനയ്ക്ക് രണ്ടു പാപ്പാന്മാർ വേണമെന്ന ചട്ടം പാലിച്ചില്ലെന്ന് ആക്ഷേപം.

 ഈശൊരാ... ആനയ്ക്കും കിളിയോ!

14

കമ്മ്യൂണിസ്റ്റുകൾ ഭരിച്ചാൽ നിക്ഷേപം എത്തില്ലെന്ന് നിർമ്മലാ സീതാരാമൻ.

 എത്തും; പക്ഷേ,​ ചില'വായീ"പ്പോകും..