ബി.ജെ.പി നേതൃയോഗം

Sunday 22 February 2026 12:10 AM IST
എൻ ഡി എ വടകര പാർലിമെൻ്റ് മണ്ഡലം തിരഞ്ഞെടുപ്പ് നിരീക്ഷകൻ വിശ്വേശ്വര ഹെഗ്ഡെയെ സി ആർ പ്രഫുൽകൃഷ്ണ സ്വീകരിക്കുന്നു

വടകര: ബി.ജെ.പി കോഴിക്കോട് നോർത്ത് ജില്ലാ നേതൃയോഗം ഉത്തര കന്നട എം.പി വിശ്വേശ്വര ഹെഗ്ഡെ ഉദ്ഘാടനം ചെയ്തു. സി.പി.എം കോൺഗ്രസ് മുന്നണികളെ പിന്തള്ളി കേരളത്തിൽ ബി.ജെ.പി അധികാരത്തിൽ വരുമെന്ന് അദ്ദേഹം പറഞ്ഞു. ബൂത്തുതല പ്രവർത്തനങ്ങൾ വിലയിരുത്തിയും ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തും നേതാക്കന്മാരുമായി സംവദിച്ചു. ബി.ജ.പി കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ് സി.ആർ.പ്രഫുൽ കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ഒ.നിധീഷ്, മേഖലാ ജനറൽ സെക്രട്ടറി എം.മോഹനൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.പി മുരളി, എസ്.ആർ ജയ്കിഷ്, കണ്ണൂർ സൗത്ത് ജില്ലാ ജന. സെക്രട്ടറി അഡ്വ. ഷിജിൻ ലാൽ എന്നിവർ പ്രസംഗിച്ചു.