കുറ്റ്യാടി പഞ്ചായത്ത് വികസന സെമിനാർ
Sunday 22 February 2026 12:13 AM IST
കുറ്റ്യാടി: കൃഷി, മാലിന്യ നിർമ്മാർജനം തൊഴിൽ, വിദ്യാഭ്യാസം, കൃഷി, പാലിയേറ്റീവ് മേഖലയ്ക്ക് മുൻതൂക്കം നൽകി കുറ്റ്യാടി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ നടത്തി. പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ രവികുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.പി ചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. ശ്രീജേഷ് ഊരത്ത്, സബിന മോഹൻ, കോരങ്ങോട്ട് മൊയ്തു, ഇ.പി സാജിത, ഇ.പി ജസീല, ഷരുണ മുള്ളൻ കുഴിയിൽ, സുമയ്യ വരപ്പറത്ത്, കെ.പി ശോഭ, കെ.ഷാജു, നസീറ ഫൈസൽ, ഫാത്തിമ നാസർ, എൻ.പി പുരുഷു, ഷിജില മഹേഷ്, വി.പി പ്രദീപ് എന്നിവർ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് ഒ.ടി നഫീസ സ്വാഗതവും കെ.സിന്ധു നന്ദിയും പറഞ്ഞു.