കനാലുകൾ അടയ്ക്കും

Sunday 22 February 2026 1:27 AM IST
കനാൽ

പാലക്കാട്: മംഗലം, പോത്തുണ്ടി, മലമ്പുഴ ഡാമുകളിൽ നിന്നും രണ്ടാംവിള നെൽക്കൃഷിയുടെ ജലസേചനത്തിനായി തുറന്ന വലതുകര, ഇടതുകര കനാലുകൾ അടയ്ക്കും. മംഗലം, പോത്തുണ്ടി ഡാമുകളിലെ കനാലുകൾ ഫെബ്രുവരി 28നും മലമ്പുഴ ഇടുതകര കനാൽ മാർച്ച് അഞ്ചിനും വലതുകര കനാൽ മാർച്ച് ഏഴിനും അടയ്ക്കും. ചേരാമംഗലം സ്‌കീം കനാലുകളിലൂടെ ഫെബ്രുവരി 23 മുതൽ 27 വരെ ജലവിതരണം നടത്തി ജലസേചനം അവസാനിപ്പിക്കാനും ഉപദേശക സമിതി യോഗം തീരുമാനിച്ചതായി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.