കുംഭ തിരുവാതിര ഉത്സവം
Sunday 22 February 2026 12:30 AM IST
കോന്നി: അട്ടച്ചാക്കൽ ചിറ്റൂർ മഹാദേവർ ക്ഷേത്രത്തിലെ കുംഭ തിരുവാതിര ഉത്സവം 25 മുതൽ 27 വരെ നടക്കും. 25ന് രാവിലെ 8ന് കലവറ നിറയ്ക്കൽ രഥഘോഷയാത്ര. 26ന് രാവിലെ 5.30ന് നിർമ്മാല്യ ദർശനം, അഭിഷേകം, നാരായണീയ പാരായണം അരങ്ങേറ്റം, 12ന് പ്രസാദംഊട്ട്, 6.30ന് ഭരതനാട്യം അരങ്ങേറ്റം. 27ന് കുംഭതിരുവാതിര ഉത്സവ ദിനത്തിൽ രാവിലെ 6ന് മഹാഗണപതിഹോമം, 8ന് ശിവപുരാണ പാരായണം, വൈകിട്ട് 3ന് ഘോഷയാത്രയും ജീവിത എഴുന്നെള്ളത്തും. തുടർന്ന് ദീപക്കാഴ്ച, സേവ, വിളക്കെഴുന്നെള്ളിപ്പ്. 9.30ന് നൃത്തനാടകം.